CinemaGeneralLatest NewsMollywoodNEWS

ശ്രീനിവാസനുമായി പിണക്കമുണ്ടോ എന്ന ചോദ്യത്തിന് ലാല്‍ പറഞ്ഞ മറുപടി മറ്റൊരാള്‍ക്കും പറയാന്‍ കഴിയുന്നതല്ല: സത്യന്‍ അന്തിക്കാട്

വേറെ ആരോ അഭിനയിച്ചത് പോലെ ഈ മനുഷ്യന്‍ ഷോട്ടിന് ശേഷം നമ്മുടെ അടുത്തേക്ക് തിരിച്ചു വരും

മലയാള സിനിമയുടെ അതിശയമായ മോഹന്‍ലാല്‍ തന്റെ അറുപതാം ജന്മദിനം ആഘോഷിക്കുമ്പോള്‍ മോഹന്‍ലാലും ഒന്നിച്ചുള്ള സിനിമ മനോഹരമായ നിമിഷങ്ങളുടെ കഥ പങ്കുവയ്ക്കുകയാണ് സത്യന്‍ അന്തിക്കാട്. പ്രായത്തേക്കാള്‍ ഉയര്‍ന്ന പക്വതയുള്ള വ്യക്തിയാണ് മോഹന്‍ലാല്‍ എന്നും ലാല്‍ അമേരിക്കയില്‍ എന്ന സിനിമയില്‍ നിന്ന് താന്‍ പിന്മാറാന്‍ പോയപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞ വാചകം ഇന്നും തനിക്ക് അത്ഭുതമാണെന്നും സത്യന്‍ അന്തിക്കാട് ഓര്‍ത്തെടുക്കുന്നു.

“വേറെ ആരോ അഭിനയിച്ചത് പോലെ ഈ മനുഷ്യന്‍ ഷോട്ടിന് ശേഷം നമ്മുടെ അടുത്തേക്ക് തിരിച്ചു വരും. ഇയാള്‍ക്ക് പണ്ട് മുതലേ പ്രായത്തേക്കാള്‍ ഉയര്‍ന്ന പക്വതയുണ്ട്. ‘ലാല്‍ അമേരിക്കയില്‍’ എന്ന സിനിമ ഇടയ്ക്ക് മുടങ്ങി പോയി. ഞാന്‍ അതില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചു. അന്ന് ലാല്‍ പറഞ്ഞു. ‘സത്യേട്ടാ നമ്മുടെ നാല് മക്കളില്‍ ഒരാള്‍ കേട് വന്നാല്‍ റോഡില്‍ തള്ളില്ലല്ലോ നമ്മള്‍ നേരെയാക്കാന്‍ നോക്കും. സിനിമ നമ്മുടെ മക്കളല്ലേ’ എന്ന് ഇന്നും ആ വാക്ക് എന്‍റെ നെഞ്ചിലുണ്ട്. ശ്രീനിവാസനുമായി തെറ്റിയോ എന്ന് ചോദിച്ചയാളോട് മോഹന്‍ലാല്‍ പറഞ്ഞു. നിങ്ങള്‍ക്ക് ശ്രീനിവാസന്റെ ആ രണ്ട് സിനിമയെ ഓര്‍മ്മയുള്ളൂ. ഞാന്‍ ഓര്‍ക്കുന്നത് അയാള്‍ എനിക്ക് വേണ്ടി നെഞ്ചുരുകി എഴുതിയ എത്രയോ സിനിമകളാണ്. അതില്ലായിരുന്നുവെങ്കില്‍ ഞാനിവിടെ ഇരിക്കില്ലായിരുന്നു”. ലാല്‍ നിമിഷങ്ങള്‍ പങ്കുവച്ചു കൊണ്ട് സത്യന്‍ അന്തിക്കാട് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button