ആടുജീവിതം ചിത്രീകരണത്തിന് പോയി ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജും സംവിധായകന് ബ്ലെസ്സിയും അടക്കം 58 പേരടങ്ങുന്ന സംഘം 22ന് കൊച്ചിയില്‍ എത്തും. തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ക്വാറന്റീനില്‍ പോകും. വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനായുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ജോര്‍ദാനില്‍ നിന്ന് ഇന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹി വഴിയാണ് സംഘം കൊച്ചിയില്‍ എത്തുക.
മാര്‍ച്ച് 15 ഓടെയാണ് സിനിമ പ്രവര്‍ത്തകര്‍ ജോര്‍ദാനില്‍ എത്തിയതും കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഷൂട്ടിങ് മുടങ്ങുകയും ചെയ്തത്. എന്നാല്‍ പിന്നീട് പ്രത്യേക അനുമതിയോടെ ഷൂട്ടിങ് ആരംഭിച്ചിരുന്നു. തുടര്‍ന്ന് സംഘം ജോര്‍ദാനില്‍ കുടുങ്ങുകയായിരുന്നു. എയര്‍ ഇന്ത്യ വിമാനം ഇന്നാണ് ജോര്‍ദാനിലെത്തുക. കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ എല്ലാവരും തന്നെ അണിനിരന്നു കൊണ്ട് ചിത്രീകരണം പൂര്‍ത്തിയായതിന്റെ പാക്കപ്പ് ചിത്രം പൃഥ്വി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
Post Your Comments