
മലയാളത്തിന്റെ പ്രിയതാരമാണ് മോഹന്‍ലാല്‍. കൊറോണയെ തുടര്‍ന്ന് നടപ്പിലാക്കിയ ലോക്ഡൌണിനെ തുടര്‍ന്ന് കുടുംബത്തിനൊപ്പം കഴിയുകയാണ് താരം.സ്വന്തം പടത്തിന്റെ റിലീസ് സമയത്തുപോലും ലാൽ അമ്പലത്തിൽ പോകാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം.
”ഞാൻ വ്യക്തിപരമായി അമ്പലത്തിൽ പോയി ദൈവത്തോടു കാര്യം പറയാൻ ആഗ്രഹിക്കുന്ന ആളല്ല. കുറെക്കാലമായി ഗുരുവായൂരിൽ പോകാത്തതെന്താണെന്നു ഒരു പാടു പേർ ചോദിച്ചപ്പോൾ അടുത്ത കാലത്തു ഗുരുവായൂരിൽ പോയി. ഭക്തി എന്നതു അമ്പലത്തിൽ പോയി പറയേണ്ട കാര്യമാണെന്നു ഞാൻ കരുതുന്നില്ല. എന്റെ ഭക്തി എന്റെ മനസ്സിൽ മാത്രമാണ്. അതിന്റെ സുഖവും വേദനയും ഞാൻ അനുഭവിക്കുന്നു. ദൈവം നമുക്കു കാര്യങ്ങൾ സാധിച്ചു തരാനുള്ള ആളാണെന്നു ഞാൻ വിശ്വസിക്കുന്നില്ല.” മോഹന്‍ ലാല്‍ പറയുന്നു
Post Your Comments