GeneralKollywoodLatest NewsMollywood

ലോക്ഡൗണ്‍ കാലത്ത് നാലു തവണ ഫോണ്‍ വിളിച്ച്‌ അദ്ദേഹം എന്റെ ക്ഷേമമന്വേഷിച്ചു; മോഹന്‍ലാലിനെ കുറിച്ച്‌ സൂര്യ

മറ്റുള്ളവരുടെ സംസാരത്തിനു ചെവികൊടുത്ത്, ഒട്ടും മുഷിപ്പ് പ്രകടിപ്പിക്കാതെ എത്ര നേരം വേണമെങ്കിലും അദ്ദേഹം നമുക്കൊപ്പമിരിക്കും

കൊറോണയും അതിനെ തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ഡൌണും രാജ്യത്ത് പ്രതിസന്ധികള്‍ ചെറിയ രീതിയില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഈ അവസരത്തില്‍ സഹതാരങ്ങളെ വിളിച്ച ആവശ്യമായ ക്ഷേമവിവരങ്ങള്‍ അന്വേഷിക്കുന്നതില്‍ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ മുന്നിലുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച്‌ തമിഴ് നടന്‍ സൂര്യ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.

”സ്‌ക്രീനില്‍ ലാല്‍ സാറിന്റെ അഭിനയം കണ്ട് വിസ്മയിച്ച ഒരാളാണ് താനും. പക്ഷേ മോഹന്‍ലാല്‍ എന്ന വ്യക്തിയെ അടുത്തറിഞ്ഞപ്പോഴാണ് ആ സ്വാഭാവിക അഭിനയത്തിന്റെ രഹസ്യം മനസിലായത്. ജീവിതത്തില്‍ ഇത്രയധികം പോസിറ്റീവായ അധികം പേരെ ഞാന്‍ കണ്ടിട്ടില്ല. മറ്റെല്ലാം പ്രശ്‌നങ്ങളും മാറ്റിവച്ച്‌, സന്തോഷവും ഊര്‍ജവും പ്രസരിപ്പിക്കുന്നയൊരാളായാണു അദ്ദേഹം സെറ്റുകളിലെത്തുക. ഒഴുക്കുള്ള, സ്വാഭാവികമായ അദ്ദേഹത്തിന്റെ അഭിയനത്തിനു പിന്നിലും ആ ഊര്‍ജമാണ്.” – സൂര്യ പറഞ്ഞു.

”മറ്റുള്ളവരുടെ സംസാരത്തിനു ചെവികൊടുത്ത്, ഒട്ടും മുഷിപ്പ് പ്രകടിപ്പിക്കാതെ എത്ര നേരം വേണമെങ്കിലും അദ്ദേഹം നമുക്കൊപ്പമിരിക്കും. ഇത്ര ഉയരത്തില്‍ നില്‍കുന്നയൊരാളില്‍ നിന്നു പ്രതീക്ഷിക്കാവുന്നതിലുമപ്പുറം, സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനെടുക്കുന്ന ശ്രമം കൂടി എടുത്തു പറയണം. ഈ ലോക്ഡൗണ്‍ കാലത്ത് നാലു തവണ ഫോണ്‍ വിളിയും മെസേജുമായി അദ്ദേഹം എന്റെ ക്ഷേമമന്വേഷിച്ചു. എനിക്കുറപ്പുണ്ട്, എല്ലാ നടന്മാരെയും സംവിധായകരെയും സിനിമാ പ്രവര്‍ത്തകരെയുമെല്ലാം അദ്ദേഹം വിളിച്ചിട്ടുണ്ടാകും.” സൂര്യ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button