![](/movie/wp-content/uploads/2020/05/Untitled-1-31.jpg)
ഇര്‍ഫാന്‍ ഖാന്‍ എന്ന അഭിനയ സൗന്ദര്യത്തിന്റെ ഒരു മഹാവൃക്ഷം ബോളിവുഡില്‍ നിന്ന് അപ്രത്യക്ഷമാകുമ്പോള്‍ അദ്ദേഹത്തെ നെഞ്ചിലേറ്റിയ ആരാധകരുടെ തേങ്ങി കരിച്ചിലുകള്‍ക്ക് ഇപ്പോഴും ശമനമില്ല. അതേ വേദനയോടെ തന്റെ ഉറ്റമിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് മലയാളികളുടെ അഭിമാന താരം റസൂല്‍ പൂക്കൂട്ടി.
“ഞാനും ഇര്‍ഫാനും സഹകരിച്ച പ്രധാന പടം ‘സ്ലം ഡോഗ് മില്യനയര്‍’ ആണെന്ന് എല്ലാവരും പറയും. അതിന്റെ പ്രധാന കാരണം ആ സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയാണ്. ഓസ്കാര്‍ നോമിനേഷന്‍ ഓസ്കാര്‍ അവാര്‍ഡുകള്‍ തുടങ്ങിയ ഒട്ടേറെ ബഹുമതികള്‍. ഈ സിനിമ ചെയ്യുന്ന കാലത്ത് ഇര്‍ഫാന്‍ ഇരുത്തം വന്ന നടനായി മാറിയിരുന്നു, പോലീസ് ഓഫീസറുടെ വേഷമായിരുന്നു. വളരെ കുറച്ചു സീനുകളില്‍ മാത്രം വന്നുപോരുന്ന കഥാപാത്രം. പക്ഷെ അതിനു വേണ്ടി ഇര്‍ഫാന്‍ നടത്തിയ ഒരുക്കങ്ങള്‍ തയ്യാറെടുപ്പുകള്‍ അമ്പരപ്പിക്കുന്നതാണ്. . ഞാനും ഇര്‍ഫാനുമായി അടുത്തിടപഴകുന്നത് കണ്ടു സംവിധായകന്‍ ഡാനി ബോയ്ല്‍ പോലും അതിശയിച്ചിട്ടുണ്ട്. പലപ്പോഴും ഇര്‍ഫാന്‍ ഡയലോഗ് സെന്‍സര്‍ ചെയ്യുമ്പോള്‍ ഞാന്‍ ഉച്ചത്തില്‍ പറയാന്‍ ആവശ്യപ്പെടും. അപ്പോള്‍ ഇര്‍ഫാന്‍ പറയും “മികച്ച ശബ്ദ സംവിധാനങ്ങള്‍ ഉപയോഗിക്കൂ, അല്ലാതെ എന്നോട് ശബ്ദമുയര്‍ത്തി അഭിനയിക്കാന്‍ പറയാതെ, പുറത്തൊക്കെ അഭിനയിക്കാന്‍ പോകുമ്പോള്‍ അവരാരും എന്നോടിങ്ങനെ പറയാറില്ല” എന്ന്. (ഇര്‍ഫാന്‍ ഖാന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് റസൂല്‍ പൂക്കൂട്ടി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്).
Post Your Comments