“നാല് പതിറ്റാണ്ടായി സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയുടെ അറുപതാം പിറന്നാള്‍ സിനിമാ ലോകം വലിയ ഉത്സവമാക്കുമ്പോള്‍ മഹാനായ നടനെക്കുറിച്ച് മലയാളത്തിന്റെ മഹാനായ കഥാകാരന്‍ എംടി മനസ്സ് തുറക്കുകയാണ്.
മോഹന്‍ലാലിനെക്കുറിച്ച് എംടി വാസുദേവന്‍ നായര്‍
“തന്റെ അഭിനയം കൊണ്ട് എഴുത്തുകാരനും സംവിധായകനും മനസ്സില്‍ കാണുന്നതിലും ഉയര്‍ന്ന തലങ്ങളിലേക്ക് കഥാപാത്രത്തെ കൊണ്ട് പോകാന്‍ കഴിയുമ്പോഴാണ് ഒരു നടന്‍ വലിയ നടനാകുന്നത്, അങ്ങനെയൊരു നടനാണ് മോഹന്‍ലാല്‍. ജന്മനാ ഉള്ള പ്രതിഭയ്ക്കൊപ്പം അര്‍പ്പണവും അധ്വാനവും വേണ്ടി വരും കലാകാരന് ഉയരങ്ങളില്‍ എത്താനും ജനഹൃദയങ്ങളില്‍ ചിര പ്രതിഷ്ഠ നേടാനും. ഇതെല്ലാം ഈ നടനില്‍ ഒത്തുചേരുന്നു. സിനിമാ നടന്‍ ആയിരിക്കുമ്പോഴും സിനിമയേക്കാള്‍ പ്രധാനമായി അഭിനയത്തെ കാണുന്ന ആളാണ് മോഹന്‍ലാല്‍. അതുകൊണ്ടാണ് നാടകത്തിലേക്കും ഇടയ്ക്ക് വരാന്‍ കഴിയുന്നത്. കര്‍ണഭാരം കണ്ടത് ഞാന്‍ ഓര്‍ക്കുന്നു. സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് ഭാസമഹകവി സംസ്കൃതത്തില്‍ രചിച്ച ആ നാടകം ഇക്കാലത്ത് സംസ്കൃതത്തില്‍ തന്നെ അവതരിപ്പിക്കുന്ന സാഹസം കര്‍ണന്‍ എന്ന കഥാപാത്രത്തെ ലാല്‍ അവിസ്മരണീയ അനുഭവമാക്കി, അഭിനയത്തിന്റെ ഏതു മാനദണ്ഡം വച്ച് അളന്നാലും ലോക നിലവാരത്തില്‍ ഈ നടനുണ്ട്. അഭിനയം ഒരു തപസ്യയായി കാണുന്നയാള്‍ അത് കൊണ്ട് തന്നെയാണ് മലയാളിക്ക് അയാള്‍ സ്വകാര്യ അഹങ്കാരമാകുന്നതും”.
കടപ്പാട് : മലയാള മനോരമ ദിനപത്രം (കാഴ്ചപ്പാട് പേജ്)
Post Your Comments