മലയാളികളുടെ പ്രിയപ്പെട്ട ‘ലാലേട്ടന്‍’ ’60-ാം ജന്മദിനമാണ് നാളെ. പ്രിയ താരത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തുകയാണ് ആരാധകര്‍. മോഹന്‍ലാലുമായുള്ള സുഹൃദ്‌ബന്ധം ഏറെ പ്രിയപ്പെട്ടതാണെന്ന് നടി ലിസി ലക്ഷ്‌മി പറയുന്നു. മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ കുറിപ്പിലാണ് മോഹന്‍ലാലുമായുള്ള സുഹൃദ്‌ബന്ധത്തെ കുറിച്ച് ലിസി പങ്കുവച്ചത്.
. “മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്ബോള്‍ നല്ല കംഫര്‍ട്ട് തോന്നാറുണ്ട്. മോഹന്‍ലാലിന്റെ അത്ര ക്ഷമ ആര്‍ക്കുമില്ല. കൂടെ അഭിനയിക്കുന്നവര്‍ക്ക് തെറ്റിയാലും ഒരു രംഗം തന്നെ വീണ്ടും വീണ്ടും ചിത്രീകരിക്കുമ്ബോഴും ഏറെ ക്ഷമ കാണിക്കുന്ന വ്യക്തിയാണ്. പരാതികളില്ലാതെ ഉത്സാഹത്തോടെ കൂടെനില്‍ക്കുന്ന നടനാണ്,” ലിസി കുറിച്ചു
മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര തന്റെ അടുത്ത സുഹൃത്താണെന്നും താരം കൂട്ടിച്ചേര്‍ത്തു. “ഒരുമിച്ചുള്ള യാത്രകളില്‍ നടനെന്ന വേഷമൊക്കെ അഴിച്ചുവച്ച് സുചിത്രയ്‌ക്കൊപ്പം കൂടുന്ന ലാലേട്ടനെ കണ്ടിട്ടുണ്ട്. ഭക്ഷണമുണ്ടാക്കാനും തുണി ഇസ്‌തിരിയിടാനും പെട്ടി ചുമക്കാനും ലാലേട്ടന് മടിയില്ല. കുട്ടികള്‍ക്കുള്ള ഷോപ്പിങ് കഴിഞ്ഞ് കെെനിറയെ പെട്ടികളുമായി മടങ്ങുമ്ബോള്‍ മലയാളത്തിന്റെ സൂപ്പര്‍താരത്തെയാണ് നിങ്ങള്‍ പെട്ടിചുമപ്പിക്കുന്നതെന്നു തമാശ പറഞ്ഞു ചിരിക്കുന്ന ലാലേട്ടന്റെ അത്ര സിംപിളായി മറ്റാരുമില്ല,” ലിസി പങ്കുവച്ചു
Post Your Comments