CinemaGeneralLatest NewsMollywoodNEWS

ഞാന്‍ റേഷന്‍ കടയില്‍ പോകാന്‍ നേരം മകന്‍ വിലക്കി: ഇന്നസെന്‍റ് പറയുന്നു

സോണറ്റ് കടുപ്പിച്ച് തന്നെയാണ് അങ്ങനെ യാത്ര മുടങ്ങി

സിനിമയിലെ പോലെ തന്നെ വ്യക്തി ജീവിതത്തിലും രസികനാണ് ഇന്നസെന്റ് എന്ന നടന്‍. ഏതു കാര്യങ്ങളും നര്‍മം ചേര്‍ത്ത് വിളമ്പാന്‍ മിടുക്കുള്ള ഇന്നസെന്റ്  ലോക്ഡൗണിനെ തുടര്‍ന്ന് താന്‍ റേഷന്‍ കടയിലേക്ക് പോകാന്‍ ഒരുങ്ങിയപ്പോള്‍ മകന്‍ സോണറ്റ്  തന്നെ പോകാന്‍ അനുവദിക്കാതിരുന്നതിന്റെ രസകരമായ കാരണം പറയുകയാണ്.

“എന്റെ വീട്ടില്‍ നിന്ന് നാലഞ്ച് വീടുകള്‍ക്കപ്പുറമാണ് ഞങ്ങളുടെ റേഷന്‍ കട. ഒരു ദിവസം ഞാന്‍ സഞ്ചിയും റേഷന്‍ കാര്‍ഡും എടുത്ത് വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ മകന്‍ സോണറ്റ് ചോദിച്ചു അപ്പന്‍ ഇത് എങ്ങോട്ടാ? ഞാന്‍ പറഞ്ഞു റേഷന്‍ വാങ്ങാന്‍ സര്‍ക്കാര്‍ എല്ലാവര്‍ക്കും റേഷന്‍ കൊടുക്കുന്നുണ്ടല്ലോ ‘അപ്പന്‍ ഇപ്പൊ പോകണ്ട’, പെട്ടെന്ന് സോണറ്റിന്റെ മുഖം മണിച്ചിത്രത്താഴിലെ സുരേഷ് ഗോപിയെ പോലെ. ഞാനും വിട്ടില്ല തിരിച്ചു ചോദിച്ചു ‘അതെന്താ ഞാന്‍ പോയാല്’, ‘അത് ശരിയാകില്ല’ സോണറ്റ് കടുപ്പിച്ച് തന്നെയാണ്. അങ്ങനെ യാത്ര മുടങ്ങി. രണ്ടു ദിവസം കഴിഞ്ഞു ഞാന്‍ അവനോട് ചോദിച്ചു ‘ഡാ സോണറ്റെ നീ എന്തിനാടാ അപ്പന്റെ റേഷന്‍ കടയില്‍ പോക്ക് മുടക്കിയത്’.  അപ്പന്റെ ഉദ്ദേശം എനിക്ക് മനസിലായി അപ്പന്‍ റേഷന്‍ വാങ്ങാന്‍ പോയി എന്ന് പറഞ്ഞു നാളെ പത്രത്തില്‍ വാര്‍ത്ത വരണം. കുറച്ച് പബ്ലിസിറ്റി കിട്ടണം അത് കഴിഞ്ഞു മന്ത്രി സുനില്‍ കുമാര്‍ അപ്പനെ കാണാന്‍ ഇവിടെ വരും. അതും വാര്‍ത്തയാക്കാണം. അപ്പന്‍ അങ്ങനെ ആളകണ്ട എന്ന് കരുതി തന്നെയാണ് ഞാന്‍ പോകണ്ട എന്ന് പറഞ്ഞത്’. ഇന്നസെന്റ് ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button