മലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാതാവാണ് ആന്റണി പെരുമ്പാവൂർ. ഒരു ഡ്രൈവറായി മോഹൻലാലിന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ആന്റണി പെരുമ്പാവൂർ ഇന്ന് അദ്ദേഹത്തിന്റെ ഒരു കുടുംബാംഗമായി മാറിക്കഴിഞ്ഞു. നാളെ മോഹന്‍ലാലിന്റെ ആറുപതാം പിറന്നാള്‍ ആഘോഷങ്ങളാണ്. ഈ അവസരത്തില്‍ ആന്റണി മോഹന്‍ലാലിനെക്കുറിച്ച് പങ്കുവയ്ക്കുന്നു.
‘എനിക്കു ചുറ്റുമുള്ളതെല്ലാം വേണ്ടെന്നുവയ്ക്കേണ്ടി വന്നാലും ലാൽ സാർ വരുമ്പോൾ കാറിന്റെ ഡോർ തുറന്നു പിടിച്ചുകൊടുക്കുന്നതാണ് എന്റെ സാഫല്യം. ലാൽ സാർ മാത്രമല്ല, ആ കുടുംബത്തിനു മുഴുവനും വേണ്ടി ജോലി ചെയ്യുന്നതാണ് എന്റെ ജീവിതം. അതിലപ്പുറത്തേക്ക് ആന്റണി ഇല്ല. ഈ പ്രതിസന്ധിയിൽ കോടിക്കണക്കിനു രൂപ സിനിമയിൽ നിക്ഷേപിച്ച ഒരാളാണു ഞാൻ. ഉറക്കം വരാത്ത സമയമായിരുന്നു. ‘ആന്റണി പേടിക്കേണ്ട’ എന്ന് ഒരു ദിവസം എന്നെ വിളിച്ചു പറഞ്ഞു. അതിനു ശേഷം ഒരു പ്രശ്നവുമില്ലാതെ ഞാനുറങ്ങുന്നു. ആന്റണി ആരാണെന്ന് ഒരു വേദിയിൽ പത്രക്കാർ ചോദിച്ചപ്പോൾ ലാൽ സാർ പറഞ്ഞു, ജീവിതാവസാനം വരെ എന്റെ കൂടെ നടക്കുന്ന ഒരാളാണെന്ന്. അതിലും വലിയ സന്തോഷം വേറെയുണ്ടാകുമോ?’ മനോരമയ്ക്ക് നല്കിയ പ്രതികരണത്തില്‍ താരം പറഞ്ഞു
ലോക്ഡൌണില് പ്രതിസന്ധിയിലായിരിക്കുകയാണ് സിനിമാ വ്യവസായം. മോഹന്‍ലാലിനെ നായകനാക്കി വന്മുതല് മുടക്കില്‍ ഒരുക്കുന്ന മരയ്ക്കാര്‍ ചിത്രത്തിന്റെ നിര്‍മ്മാതാവാണ് ആന്റണി. ഈ ചിത്രം റിലീസ് അടുത്ത വര്‍ഷത്തെയ്ക്ക് നീളുമെന്നാണ് സൂചന
Post Your Comments