താമസ സ്ഥലത്ത് നിന്നും മാറാന്‍ ഉടമയുടെ നിര്‍ബന്ധം. ഒടുവില്‍ നടന് ചെയ്തത് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. സ്കോട്ടിഷ് നടനായ സാന്‍ഡി ബാച്ചിലറിനെയാണ് വീട്ടുടമസ്ഥന് ഇറക്കിവിടാന്‍ എത്തിയത്. പോകുന്നതിനു മുന്‍പ് വീടിന്റെ വീഡിയോ ദൃശ്യം പകര്‍ത്തി അയക്കണമെന്നുകൂടി ഉടമ ആവശ്യം വച്ചു. ഇതോടെ ഉടമസ്ഥനോട് ഒരു മധുര പ്രതികാരം നടത്തിയിരിക്കുകയാണ് സാന്‍ഡി.
താമസിച്ച വീടിന്റെ മുറികളുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് താരം. കുറ്റങ്ങളും കുറവുകളും എടുത്തു പറഞ്ഞുകൊണ്ട് ഇത്രനാളും താമസിച്ച വീടിന്റെ സൌകര്യമില്ലായ്മ ചൂണ്ടിക്കാണിക്കുകയാണ് താരം.
ഇതാണ് ലിവിങ് റൂം പക്ഷേ ഫര്‍ണിച്ചറൊന്നും ലഭ്യമല്ലായിരുന്നു, ഫയര്‍പ്ലേസ് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അടുക്കളയിലെ എക്സോസ്റ്റ് ഫാന്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മറ്റൊന്നും കേള്‍ക്കാന്‍ കഴിയില്ലെന്നും ബാത്റൂം നിങ്ങള്‍ ഏറ്റവുമധികം വെറുക്കപ്പെടുന്ന ഇടമായിരിക്കുമെന്നൊക്കെ സാന്‍ഡി പറയുന്നു.ഏഴു മില്യണ്‍ കാഴ്ച്ചക്കാരുമായി സാന്‍ഡിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു
Our letting agent asked us to make a video of the flat we are basically being forced out of. I wish them the very best of luck. pic.twitter.com/h3fcOw657w
— Sandy Batchelor (@sandybatchelor) May 17, 2020
Post Your Comments