CinemaGeneralMollywoodNEWS

സഹസംവിധായകര്‍ ഒന്നിനും കൊള്ളാത്തവര്‍, എന്നെ ഏറെ വേദനിപ്പിച്ചിട്ടുള്ളത് ഒരേയൊരു കാര്യം : മനസ്സ് തുറന്നു ബ്ലെസ്സി

ഞാൻ സിനിമയിൽ വരുന്നത് ലോക ക്ലാസിക്കുകൾ കണ്ടിട്ട് അത്തരം സിനിമകൾ ഉണ്ടാക്കണം എന്ന ചിന്താഗതിയോടെയാണ്

സഹസംവിധായകരെ മലയാള സിനിമയിൽ ഒന്നിനും കൊള്ളാത്തവരായി കണ്ടിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നുവെന്ന് ബ്ലെസ്സി. അടുത്തിടെ വരെ തന്നെ വേദനിപ്പിച്ച ഏറ്റവും വലിയ കാര്യം തന്നോട് പലരും താന്‍ ചെയ്യാന്‍ പോകുന്ന സിനിമയുടെ സ്ക്രിപ്റ്റ് ആരുടേതാണെന്ന് ചോദിക്കുമെന്നും അത് താൻ സഹസംവിധായകനായി സിനിമയിൽ വന്നത് കൊണ്ടാണ് അങ്ങനെ ഒരു ചോദ്യം വരുന്നതെന്നും ബ്ലെസ്സി തുറന്നു പറയുന്നു.

“ഒരു സഹ സംവിധായകൻ എന്ന് പറയുമ്പോൾ ഒരു വിവരം ഇല്ലാത്തവനായിട്ടോ അല്ലേൽ മറ്റ് വിഷയങ്ങളെക്കുറിച്ച് ഒരു അറിവ് ഇല്ലാത്തവനായിട്ടോ കാണുന്ന ഒരു കാലമുണ്ടായിരുന്നു. കാരണം കുറേ കാലത്തിന് മുൻപ് നമ്മളും കേട്ടിട്ടുണ്ട് സിനിമയിൽ വരാനായി മദ്രാസിലേക്ക് വണ്ടി കയറുകയും പിന്നീട് പൈപ്പ് വെള്ളം കുടിക്കുകയുമൊക്കെ ചെയ്യുന്ന കഥ. അങ്ങനെയൊക്കെ ഒരു കാലം ഉണ്ടായിരുന്നത് കൊണ്ടായിരിക്കാം സഹാസംവിധയകരെ ആ നിലയില്‍ കാണുന്നത്. ഞാൻ സിനിമയിൽ വരുന്നത് ലോക ക്ലാസിക്കുകൾ കണ്ടിട്ട് അത്തരം സിനിമകൾ ഉണ്ടാക്കണം എന്ന ചിന്താഗതിയോടെയാണ്. അത് കൊണ്ട് വായന ഉൾപ്പടെയുള്ള കാര്യങ്ങളെ വളരെ സിരീയസായി കണ്ടതിന് ശേഷമാണ് .ഞാൻ സഹ സംവിധായകനായത്. .എനിക്ക് ഇപ്പോഴും ഏറ്റവും ഫീൽ ചെയ്യുന്ന കാര്യം ഞാനൊരു സിനിമ ചെയ്യുമ്പോൾ ചോദിക്കും ആരാ സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നതെന്ന്.എനിക്ക് ആദ്യ സിനിമ മുതൽക്കേ തിരക്കഥയ്ക്ക് കുറേയധികം അവാർഡുകൾ കിട്ടിയിട്ടുണ്ട്. ഒരു സഹസംവിധായകനായി വന്നത് കൊണ്ട് എനിക്ക് സ്ക്രിപ്റ്റ് എഴുതാൻ പറ്റുമോ? എന്നായിരിക്കും മറ്റുള്ളവരുടെ ധാരണ”

shortlink

Related Articles

Post Your Comments


Back to top button