
താരങ്ങളെ പോലെ തന്നെ അവരുടെ മക്കളുടെ വിശേഷങ്ങളറിയാനും ആരാധകർക്ക് ഏറെ ഇഷ്ട്ടമാണ്. ഇപ്പോഴിതാ പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റേയും മകളായ അലംകൃതയുടെ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയിൽ തരംഗമായിരിക്കുന്നത്.സുപ്രിയ മേനോനാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സുഹൃത്തായ മിറക്കൊപ്പം കളിച്ചുല്ലസിക്കുന്ന അല്ലിയുടെ വീഡിയോയാണ് സുപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചൈല്‍ഡ്ഹുഡ് ഗെയിംസ് എന്നായിരുന്നു സുപ്രിയയുടെ ക്യാപ്ഷന്‍. പൃഥ്വിരാജും വീഡിയോയ്ക്ക് കീഴില്‍ കമന്റുമായെത്തിയിരുന്നു.
അതേസമയം ഇത്തവണയും മകളുടെ മുഖം വ്യക്തമാവാത്ത തരത്തിലുള്ള വീഡിയോയാണ് സുപ്രിയ പകര്‍ത്തിയിരിക്കുന്നത്. ഇതോടെ തങ്ങള്‍ക്ക് അല്ലിയുടെ മുഖം കാണാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. ഇത് കാണുമ്പോള്‍ ശരിക്കും നൊസ്റ്റാള്‍ജിയ തോന്നുണ്ടെന്നും ആരാധകര്‍ പറഞ്ഞിരുന്നു.
Post Your Comments