ബോളിവുഡിലെ സൂപ്പർ നടന്മാരിലൊരളാണ് അനില്‍ കപൂര്‍. . പ്രായം മധ്യവയസ് കഴിഞ്ഞിട്ടും യൗവനം വിട്ടുമാറാത്ത നടൻ കൂടിയാണ് അനില്‍ കപൂര്‍. ഇപ്പോഴിതാ താരത്തിന്റെ 36 – വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് താരം. നടിയും മകളുമായ സോനം കപൂറാണ് അച്ഛന് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുന്നത്. 1984ലാണ് കോസ്റ്റ്യൂം ഡിസൈനര്‍ സുനിത ഭവ്നാനിയും അനില്‍ കപൂറും തമ്മില്‍ വിവാഹിതരായത്.
”സന്തോഷകരമായ വിവാഹ വാര്‍ഷിക ആശംസകള്‍. ഒരുപാട് ഇഷ്ടപ്പെടുന്നു, ഒരുപാട് മിസ് ചെയ്യുന്നു. വിവാഹിതരായിട്ട് 36 വര്‍ഷങ്ങള്‍. പതിനൊന്ന് വര്‍ഷത്തെ പ്രണയമാണ് ഇരുവരും തമ്മില്‍ ഉണ്ടായത്. എന്ത് സ്നേഹമാണ്. നിങ്ങളുടെ പ്രണയകഥ സ്‍നേഹസുരഭിലമായിരുന്നു. സിനിമകളില്‍ മാത്രമാണ് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നത്, ജീവിതത്തില്‍ ഇല്ല. രണ്ടുപേരെയും ഒരുപാട് സ്നേഹിക്കുന്നു”. സോനം കപൂര്‍ കുറിച്ചു.
Post Your Comments