ബോളിവുഡ് നടൻ ഇര്ഫാന് ഖാന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് സുഹൃത്തും ഓസ്കാര്‍ ജേതാവുമായ റസൂല്‍ പൂക്കുട്ടി. ഒരു അഭിമുഖത്തിനിടെയാണ് ഇര്ഫാന് ഖാനെ കുറിച്ച് താരം പറഞ്ഞത്.
”ഓസ്കര് നേടി ലോകത്തിന്റെ നെറുകയില്‍ നില്ക്കുന്ന അവസ്ഥയില്‍ ഇര്‍ഫാനും ഒപ്പമുണ്ടായിരുന്നു. ഒരു നിയോഗം പോലെയായിരുന്നു അത്. രസകരമായ ഒരുപാട് മുഹൂര്‍ത്തങ്ങളും അവിടെയുണ്ടായി. റസൂല്‍, തന്റെ കാര്യം കട്ടപ്പൊകയാണ് കേട്ടോ. താന്‍ ഓസ്കര് ഒക്കെ വാങ്ങി ഇന്ത്യയില്‍ ചെല്ലുമ്പോള്‍ അവിടുള്ളോരു വിചാരിക്കും താന്‍ വലിയ സംഭവമാണ്.”
”ഇനിയിപ്പോള്‍ നമ്മുടെ പടത്തിലൊന്നും വിളിച്ചാല്‍ കിട്ടില്ല എന്ന്. ഇവിടുള്ളവര്‍ കരുതും ഓസ്കര് കിട്ടിയതല്ലേ ഇനിയിപ്പോള്‍ ഇന്ത്യയില്‍ ഇയാള്‍ക്ക് ഭയങ്കര തിരക്കായിരിക്കും. നമുക്കൊന്നും കിട്ടില്ലാ എന്ന് ഇവര്‍ വിചാരിക്കും” എന്തായാലും തന്റെ കാര്യം തീര്‍ന്നുവെന്നുമാണ് അന്ന് തമാശയായി ഇര്ഫാന് പറഞ്ഞത് .
”ഓസ്കര് വാങ്ങി മുംബൈയില്‍ എത്തിയപ്പോള്‍ വലിയ ജനാവലി ഞങ്ങളെ സ്വീകരിക്കാനുണ്ടായിരുന്നു. പൊലീസ് എത്തി അവരുടെ ജീപ്പില്‍ ഞങ്ങളെ കയറ്റി കൊണ്ടു പോകുകയായിരുന്നു.” താനും ഭാര്യയും ഇര്‍ഫാനും ഭാര്യയുമായിരുന്നു ജീപ്പില്‍.അപ്പോഴും ഇര്ഫാന് തമാശ പറയുകയായിരുന്നു. ഇത് ശരിക്കും ഇന്ത്യയില്‍ മാത്രം നടക്കുന്നതാണ്. ഓസ്കര് വാങ്ങി വന്നിട്ട് കള്ളന്മാരെ പോലെ പൊലീസ് ജീപ്പില്‍ പോവുക എന്നത് റസൂല്‍ പൂക്കുട്ടി പറഞ്ഞു.
Post Your Comments