
ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയിൽ നിന്നും വിവാഹമോചനം തേടി ഭാര്യ ആലിയ. കുറേ നാളുകളായി താൻ വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുകയാണെന്നും ഈ ബന്ധമിനിയും മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്നും ആലിയ പറയുന്നു. ലോക്ക്ഡൗണ്‍ മൂലം ഇ-മെയല്‍ ആയും വാട്ട്‌സ്ആപ്പും വഴിയുമായി വിവാഹമോചനത്തിനുള്ള നോട്ടീസ് അഭിഭാഷകന്‍ മുഖേന നവാസുദ്ദീന് ആലിയ അയച്ചിരുന്നു. എന്നാൽ നോട്ടീസിനോട് ഇതുവരെ നവാസുദ്ദീന്‍ പ്രതികരിച്ചിട്ടില്ല.
അതേസമയം തന്റെ തീരുമാനം ഉറച്ചതാണെന്നും ഇനി മുതല്‍ താന്‍ ആലിയ സിദ്ദിഖി അല്ല മറിച്ച് അഞ്ജലി കിഷോര്‍ സിംഗ് ആയിരിക്കുമെന്നും അവര്‍ വ്യക്തമാക്കി. മേയ് എഴിനാണ് വിവാഹമോചനത്തിന് നോട്ടീസ് അയച്ചത്.
‘ഞങ്ങൾ തമ്മിൽ ഒരുപാട് പ്രശ്നങ്ങളും പൊരുത്തക്കേടുകളും ഉണ്ട്. അതൊന്നും പൊതുജനങ്ങളോട് പറയാൻ എനിക്ക് താൽപര്യമില്ല. പരസ്പര ബഹുമാനവും വിശ്വാസവുമാണ് വിവാഹജീവിതത്തിന്റെ ഏറ്റവും വലിയ കരുത്ത്. അത് നഷ്ടമായിരിക്കുന്നു. ഇനി ഞാൻ ആലിയയല്ല, എന്റെ യഥാർഥ പേരിലേക്ക് മടങ്ങിപ്പോകുന്നു, അഞ്ജലി കിഷോർ സിംഗ്’- ബോംബെ ടെെംസിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
Post Your Comments