
നീണ്ട എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയത്തില്‍ സജീവമാകുകയാണ് നടി നവ്യ നായര്‍. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തുകയാണ് താരം. ഈ ചിത്രത്തെക്കുറിച്ച് നവ്യ പങ്കുവച്ചപ്പോഴാണ് മകന്റെ സിനിമാ പ്രവേശനത്തെക്കുറിച്ചും പറഞ്ഞത്.
”തന്‍റെ കരിയറില്‍ ചെയ്ത അഡ്വഞ്ചറസ് ആയ ചിത്രം കൂടിയാണ് ഒരുത്തീ. ചിത്രത്തില്‍ കുറെ ഓട്ടവും ചാട്ടവുമൊക്കെയുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ എല്ലാ സ്ത്രീകളും കരുത്തര്‍ തന്നെയാണ്. പക്ഷേ, സാഹചര്യങ്ങളെ നേരിടേണ്ടി വരുമ്ബോള്‍ മാത്രമാണ് അത് പലരും തിരിച്ചറിയുന്നത് എന്നതാണ്. ചിത്രത്തിലെ രാധാമണിയുടെ മകന്‍്റെ കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് തന്‍്റെ മകന്‍ സായി കൃഷ്ണയാണ്. അങ്ങനെ സായിയുടെ സിനിമാ അരങ്ങേറ്റ ചിത്രം കൂടിയായി മാറി ഒരുത്തീ.” നവ്യ പറഞ്ഞു
Post Your Comments