കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതനായ താരമാണ് മണികണ്ഠന് ആചാരി. സഹനടനായുളള വേഷങ്ങളിലൂടെയാണ് മണികണ്ഠന് സിനിമകളില്‍ തിളങ്ങിയത്. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങിയിരുന്നു താരം. കമ്മട്ടിപ്പാടത്തിലെ ബാലന് എന്ന കഥാപാത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു.
അടുത്തിടെയാണ് താരം വിവാഹിതനായത്. കൊവിഡ് കാലമായതിനാല്‍ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. ഇപ്പോഴിതാ മണികണ്ഠൻ ഷെയര്‍ ചെയ്ത പുതിയൊരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഭാര്യക്കും ഭാര്യയുടെ അമ്മയ്ക്കും ഒപ്പമുള്ള ഫോട്ടോയാണ് മണികണ്ഠൻ ആരാധകര്‍ക്കായി ഷെയര്‍ ചെയ്തത്.
”ഞാനും എന്റെ ഭാര്യയും ഞങ്ങടെ അമ്മയും” എന്നാണ് മണികണ്ഠൻ ആചാരി ഫോട്ടോയ്ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. മോം ഇന്‍ ലോ, വൈഫി, ഹാപ്പി ഫേസ്, ഹാപ്പി ഫാമിലി എന്നീ ഹാഷ്ടാഗും ചിത്രത്തിന് നൽകിയിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്റെ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.
Post Your Comments