കൊറോണ വൈറസിനെ ചെറുക്കാൻ കേരളം എടുത്ത നടപടികളും പ്രതിരോധപ്രവർത്തനങ്ങളും രാജ്യാന്തര മാധ്യമം ബിബിസിയിൽ തൽസമയം വിശദീകരിച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജ അഭിമാനമാണെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ഭാഷയുടെ ഉച്ചാരണത്തിലല്ല കാര്യം , പ്രവർത്തിയിലാണെന്നും ജൂഡ് പറയുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ജൂഡ് ഈ കാര്യം പറഞ്ഞത്.
‘മലയാളികളുടെ ഇംഗ്ലിഷ് ഉച്ചാരണ രീതിയെ പുച്ഛിച്ചു മല്ലൂസ് എന്നൊരു വിളിയുണ്ടായിരുന്നു. മലയാളം മീഡിയം വിദ്യാർത്ഥിയായിരുന്ന ഞാൻ അത്തരം കളിയാക്കലുകൾ കുറെ കേട്ടിട്ടുണ്ട്. ഇപ്പോൾ ശൈലജ ടീച്ചറുടെ ബിബിസി ഇന്റർവ്യൂ കണ്ടു. ഭാഷയുടെ ഉച്ചാരണത്തിലല്ല കാര്യം , പ്രവർത്തിയിലാണ്. ഷൈലജ ടീച്ചർഅഭിമാനം.’–ജൂഡ് കുറിച്ചു.
Post Your Comments