സ്വാശ്രയ ഇന്ത്യയുടെ ആത്മവിശ്വാസത്തിന് ആദരം അര്‍പ്പിച്ച് ഇരുന്നൂറോളം ഗായകര്‍. നെറ്റ് വര്‍ക്ക് 18 പിന്തുണയോടെ പുറത്തിറക്കിയ ‘ജയതു ജയതു ഭാരതം-വസുധൈവ കുടുംബകം’ എന്ന മനോഹര ഗാനത്തിന്റെ പിന്നണിയില്‍ ഇന്ത്യന്‍ സിംഗര്‍ അസോസിയേഷന് ആണ്.
പ്രസൂണ്‍ ജോഷി രചിച്ച ഗാനത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചത് ശങ്കര്‍ മഹാദേവനാണ്. സംസ്കൃതം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ, മലയാളം, ഗുജറാത്തി, മറാത്തി, ബംഗാളി, പഞ്ചാബി, ആസാമീസ്, രാജസ്ഥാനി, ഭോജ്പുരി, സിന്ദി,ഒഡിയ, ഖാസി തുടങ്ങി പതിനാറു ഭാഷകളിലെ പ്രമുഖ ഗായകര്‍ അണി ചേരുന്ന ഈ ഗാനത്തില്‍ ആശ ഭോസ്ലെ, അല്‍ക്ക യാഗ്നിക്, അനൂപ് ജലോട്ട, ഹരിഹരന്, സോനു നിഗം, കൈലാഷ് ഖേര്‍, കവിത കൃഷ്ണ മൂര്‍ത്തി, കുമാര്‍ സാനു, എസ്.പി ബാലസുബ്രഹ്മണ്യം, ചിത്ര,എം.ജി.ശ്രീകുമാര്‍, വിജയ് യേശുദാസ്, സുജാത, വേണുഗോപാല്‍ തുടങ്ങിയ ഗായകര്‍ ഒത്തു ചേരുന്നുണ്ട്
Post Your Comments