ബോളിവുഡ് നിര്‍മ്മാതാവ് ബോണി കപൂറിന്റെ വീട്ടു ജോലിക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു. അകാലത്തില്‍ വിടപറഞ്ഞ നടി ശ്രീദേവിയുടെ മുംബൈ അന്ധേരിയിലെ വീട്ടിലെ ജോലിക്കാരനായ 23 -കാരനായ യുവാവ് ചരണ്‍ സാഹുവിനാണ് രോഗബാധ.
ബോണി കപൂറും മക്കളായ ജാന്‍വിയും ഖുഷിയും ഈ വീട്ടിലാണ് താമസം. മെയ് 16ന് രോഗലക്ഷണങ്ങള്‍ കാണിച്ചതോടെ ബോണി കപൂര്‍ ഇയാളെ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. വീട്ടിലെ മറ്റു ജോലിക്കാരും താനും മക്കളും സുരക്ഷിതരാണെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് കഴിയുകയാണെന്നും ബോണി കപൂര്‍ വ്യക്തമാക്കി.
Post Your Comments