GeneralLatest NewsMollywood

മോഹന്‍ലാല്‍ വരുന്നുണ്ട് പരിപാടിക്ക്.. ആരെയും അറിയിച്ചിട്ടില്ല വന്നാല്‍ ജനം കൂടും !!! നടന്‍ ബാലാജി ശര്‍മ

അതല്ലേ നിങ്ങളോടു എപ്പോഴും ഞാന്‍ പറയുന്നേ .. ആ പാസ്സ് വേര്‍ഡ് എനിക്ക് കൂടി പറഞ്ഞു തരാന്‍ . ഞാന്‍ സഹായിക്കില്ലായിരുന്നോ !!??!! അവളെ ഞാന്‍ എന്തു റിയാക്ഷന് കൊടുത്തു നോക്കി എന്ന് ഇപ്പോഴും അറിയില്ല .

മിനിസ്ക്രീനിലും ബിഗ്‌ സ്ക്രീനിലും സജീവമായ താരമാണ് ബാലാജി ശര്‍മ. തന്റെ ഹ്രസ്വചിത്രവുമായി ബന്ധപ്പെട്ട് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. സ്വപ്നത്തില്‍ മോഹന്‍ലാല്‍ തന്റെ ചിത്രം കാണുന്നതും തുടര്‍ന്ന് അദ്ദേഹം പറയുന്ന കാര്യങ്ങളുമൊക്കെയാണ് രസകരമായി താരം എഴുതിയിരിക്കുന്നത്.

ബാലാജി ശര്‍മയുടെ കുറിപ്പ്

ഹ്രസ്വചിത്രം റിലീസ്: മോഹന്‍ലാല്‍
Nb : മുഴുവനും വായിക്കുക . പകുതി വായന എന്റെ ആരോഗ്യത്തിനു ഹാനികരം

നമ്മള്‍ എപ്പോഴും ചില കാര്യങ്ങള്‍ ചുമ്മ ബോറടി മാറ്റാന്‍ ചെയ്തു തുടങ്ങും പിന്നെ അത് നമ്മുടെ തലയിലാവുകയും നമ്മുടെ തല തിന്നു തുടങ്ങുയും ചെയ്യും . ഞാന്‍ ആദ്യം ചെയ്ത ഷോര്‍ട് ഫിലിം ‘സാധനം കയ്യിലുണ്ടോ ‘അത്യാവശ്യം സെലിബ്രിറ്റികളുടെ പേജിലാണ് റിലീസ് ചെയ്തത്. അതിനു ഞാന്‍ മെനകെട്ടതും അവരെ മെനെക്കെടുത്തിയതും എത്ര മാത്രമാന്നെന്നു എനിക്കും അവര്‍ക്കും മാത്രം അറിയാവുന്ന പരസ്യമായ രഹസ്യമാണ്. പക്ഷേ സംഭവം എറ്റു. എഫ്ബിയില്‍ 2 ലക്ഷം കണ്ടു . യൂട്യൂബില്‍ 15000 അടിപ്പിച്ചും

അങ്ങനെ അതിന്റെ സന്തോഷത്തില്‍ ലോക്‌ഡോണ്‍ തള്ളിനീക്കുമ്ബോള്‍ കൈ ലിഗമെന്റ് സ്ട്രെച്ച്‌ ആവുന്നു , അടുത്ത ഐഡിയ കിട്ടുന്നു ..അടുത്ത ഷോര്‍ട് ഫിലിം പിറക്കുന്നു . ‘ വീണ്ടും ചില വീട്ടു കാര്യങ്ങള്‍ ‘പൂര്‍ണമായി കണ്ടപ്പോള്‍ എല്ലാരും പറയുന്നു മറ്റേതിനേക്കാളും സൂപ്പര്‍ !!! അങ്ങനെ നേരിട്ട് യൂട്യൂബ് റിലീസ് ചെയ്യുന്നു. എഫ്ബിയില്‍ പിന്നെ ചെയ്യാം . ‘എല്ലാ വ്യൂസും യൂട്യൂബിലേക്കു വന്നാല്‍ ചാനലിന് ഗുണം കിട്ടും ‘. നമ്മുടെ കൂട്ടത്തിലെ ഒരു ബിസിനസ്സ് മൈന്‍ഡഡ്‌ കൂട്ടുകാരന്‍ പറഞ്ഞു . ഞാന്‍ അവന്റെ ബുദ്ധിയില്‍ അന്തം വിട്ടു കൊണ്ട് അതിനു തലയാട്ടി സമ്മതം മൂളി . അങ്ങനെ യൂ ട്യൂബ്‌ മാത്രം റിലീസ് ചെയ്തു . സംഭവം റിലീസ് ചെയ്തു കണ്ടവരെല്ലാം ഒറ്റ വാക്കില്‍ സൂപ്പര്‍ എന്ന് പറയുന്നുണ്ടെങ്കിലും യൂട്യൂബില്‍ നമ്മള്‍ ഉദ്ദേശിച്ച ലക്ഷങ്ങള്‍ എത്തുന്നില്ല .. നമ്മള്‍ക്ക് വേണ്ടത് ആള്ക്കാര് കാണുക എന്നതാണ് . ‘പക്ഷേ അളിയാ യൂട്യൂബ് ആണ് നമ്മുടെ ചാനലിന് ..’ മുഴുമിപിക്കാന്‍ സമ്മതിച്ചില്ല ഞാന്‍ . ഫോണ്‍ കട്ട് ചെയ്തു ആലോചനയില്‍ കിടന്നുറങ്ങുന്നു . ഇന്നലെ കണ്ടപോലെ ശോഭനയോ മറ്റോ വന്നു സ്വപ്നത്തില്‍ ആശ്വസിപ്പിച്ചലോ !!!
ഒരു ഹ്രസ്വചിത്ര മത്സരം ചെന്നൈയില്‍ നടക്കുന്നു . മുഖ്യാഥിതി നമ്മുടെ ലാലേട്ടന്‍ . സാധനം കയ്യിലുണ്ടോ അയച്ചിട്ടുള്ളത് കൊണ്ട് ഞാനും ക്ഷണിക്കപ്പെട്ടിട്ടുണ്ട് . ലാലേട്ടന്‍ എത്തിക്കഴിഞ്ഞായിരുന്നു ദൈവാനുഗ്രഹത്താല്‍ എന്റെ ഷോര്‍ട് ഫിലിം പ്രദര്‍ശിപ്പിച്ചത് . ക്ലൈമാക്സ് കണ്ടു പൊട്ടിച്ചിരിക്കുന്ന ലാലേട്ടനെ കണ്ടപ്പോള്‍ എനിക്ക് സമാധാനമായി . ഇനിയിപ്പോള്‍ എന്‍ഡ് ടൈറ്റില്‍, അതില്‍ രചന സംവിധാനം ബാലാജി എന്നും കൂടെ കണ്ടാല്‍ രക്ഷപെട്ടു . അയ്യോ കഴിഞ്ഞതും പുള്ളിക്കാരന്‍ എഴുന്നേറ്റു . ഛെ !!! കട്ട്

ഒരു ടീ സ്റ്റാളില്‍ ലാലേട്ടനെ പോലെ ഒരാളെ കണ്ടു ഓടി അടുത്ത് ചെന്നിട്ടു കബളിപ്പിക്കപ്പെട്ട അവസ്ഥയില്‍ നില്‍ക്കുമ്ബോള്‍ അവര്‍ പറയുന്നത് കേട്ടു ” മോഹന്‍ലാല്‍ വരുന്നുണ്ട് ഇവിടെ ഒരു പരിപാടിക്ക് . ആരെയും അറിയിച്ചിട്ടില്ല വന്നാല്‍ ജനം കൂടും ..മുന്തിയ ഹോട്ടലിന്റെ പേരും പറഞ്ഞു . എനിക്ക് ലഡു പൊട്ടി . ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ആക്കുന്നു . ഛെ സ്റ്റാര്‍ട്ട് ആവുന്നില്ലല്ലോ .. ഇതെന്തു ഭാഗ്യക്കേടാണ് ദൈവമേ ??

ഒരു ചിത്രാഞ്ജലി സ്റ്റുഡിയോ പോലൊരു സ്ഥലം . അവിടെ ഞാന്‍ എന്തോ പരിപാടിക്ക് വന്നിട്ട് തിരിച്ചു വരുന്ന വഴിയില്‍ അതാ ഇരുപതാം നൂറ്റാണ്ടില്‍ വരുന്ന പോലെ എയര്‍പോര്‍ട്ട് ഓഫിസര്‍ വസ്ത്രത്തില്‍ ലാലേട്ടന്‍ . മാരുതി കാറില്‍ ..ഇങ്ങേരു പൊളിക്കും . ഇതെന്താ ഷൂട്ടിങ് ആണോ ?? പുള്ളിക്കാരനെ കണ്ടാല്‍ കാര്യം നടക്കും . അപ്പോള്‍ ദേ എന്നെ വിളിക്കുന്നു . ക്ലൈമാക്സ് കൊള്ളാം കേട്ടോ മോനെ ‘! ഞാന്‍ നന്ദി കൊണ്ട് വീര്‍പ്പുമുട്ടി അടുത്ത് ചെന്ന് തൊഴുതു . നമ്മുടെ കാര്യം എടുത്തിടാം .. ‘ലാലേട്ടാ .ഞാന്‍ അടുത്തൊരെണ്ണം ചെയ്തിട്ടുണ്ട് അതൊന്നു കണ്ടിട്ട് ആറു മിനിറ്റ് മാത്രമേ ഉള്ളു .. പ്ളീസ് .. ‘. പുഞ്ചിരിയോടെ അദ്ദേഹം എന്റെമൊബൈലില്‍ കാണിക്കാന്‍ ആവശ്യപെടുന്നു ..ഞാന്‍ നോക്കിയിട്ടു ഇതു ഓപ്പണ്‍ ആക്കാന്‍ പറ്റുന്നില്ല .. സ്ക്രീന്‍ ലോക്ക് ആണ് . ഫിംഗര്‍ സെന്‍സര്‍ വര്‍ക്ക്‌ ചെയ്യുന്നില്ല .. ഞാന്‍ പാസ്സ്‌വേര്‍ഡ് ഓര്‍ത്തെടുക്കാന്‍ നോക്കുന്നു കിട്ടുന്നില്ല . ലാലേട്ടന്‍ അക്ഷമനായി പറഞ്ഞു . മോന്‍ എനിക്കയച്ചു തന്നാല്‍ മതി . ഒരു പേപ്പറില്‍ നമ്ബര്‍ എഴുതിക്കോളൂ . അവിടെ എല്ലാരോടും ചോദിച്ചിട്ടും ആരും തരുന്നില്ല !!!! ഛെ കട്ട്
രാവിലെ എഴുന്നേറ്റു സ്വപ്നത്തിന്റെ ഹാങ്ങ് ഓവറില്‍ ഇരിക്കുന്ന എനിക്ക് ചായ കൊണ്ടുതന്നു കൊണ്ട് ഭാര്യ ‘ അതല്ലേ നിങ്ങളോടു എപ്പോഴും ഞാന്‍ പറയുന്നേ .. ആ പാസ്സ് വേര്‍ഡ് എനിക്ക് കൂടി പറഞ്ഞു തരാന്‍ . ഞാന്‍ സഹായിക്കില്ലായിരുന്നോ !!??!! അവളെ ഞാന്‍ എന്തു റിയാക്ഷന് കൊടുത്തു നോക്കി എന്ന് ഇപ്പോഴും അറിയില്ല . പോകട്ടെ യൂട്യൂബില്‍ എത്ര വ്യൂസ് ആയിന്നു നോക്കട്ടെ .. ഇപ്പോള്‍ ഇതാണത്രേ എന്റെ ജോലി .

shortlink

Post Your Comments


Back to top button