ഈ ലോക്ഡൗൺ കാലത്ത് സിനിമയെ വെല്ലുന്ന ജീവിതകഥയിലൂടെ മലയാളികളില്‍ നൊമ്പരമുണര്‍ത്തിയ കൊച്ചുകലാകാരൻ വിനയിന് കൈത്താങ്ങുമായി മോഹൻലാൽ. വിനയിന്റെ കഥ മാധ്യമങ്ങളിലൂടെ കേട്ടറിഞ്ഞ മോഹൻലാൽ കഴിഞ്ഞ ദിവസം വിനയിനെ വിളിച്ചു. സമൂഹ അടുക്കളയിലേക്കു പോകുന്നതിനിടെ പൊലീസ് ചോദ്യം ചെയ്യലിനു വിധേയനായ വിനയുടെ കഥ നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ബിനു പഴയിടം ഫെയ്സ്ബുക്കിൽ കുറിച്ചതോടെയാണ് സമൂഹം അറിഞ്ഞത്.
ഇപ്പോഴിതാ വിനയ്‌യുടെ തുടർ പഠനത്തിനുള്ള മുഴുവൻ ചെലവുകളുമേറ്റെടുക്കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. ലാലേട്ടൻ തന്നെ വിളിച്ചു എന്ന വിവരം വിനയ് തന്നെയാണ് ഒരു ടിക്ടോക് വീഡിയോയിലൂടെ എല്ലാവരോടും പറഞ്ഞത്.
കൂടെയുണ്ടാകും എന്ന ഉറപ്പു ലാലേട്ടൻ തനിക്കു തന്നെന്നും ഒരിക്കലും മറക്കാനാവാത്ത ദിവസവും സന്തോഷവുമാണ് ലാലേട്ടൻ സമ്മാനിച്ചതെന്നും വിനയ് പറയുന്നു. അദ്ദേഹത്തിന്റെ ശബ്ദം ഫോണിലൂടെ കേട്ടപ്പോൾ എന്ത് പറയണമെന്നറിയാതെ ഞെട്ടലിലായിരുന്നു താനെന്നും വിനയ് പങ്കുവച്ചു
തൃശൂർ സ്വദേശിയായ വിനയ്, ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് മാതാപിതാക്കളെ നഷ്ടമാകുന്നത്. ശേഷം ബന്ധുവിനൊപ്പവും അനാഥാലയത്തിലും വളർന്ന വിനയ് എട്ടാം ക്ലാസിനു ശേഷം സിനിമാമോഹവുമായി മുംബൈക്ക് വണ്ടി കയറി 2 വർഷത്തോളം മുംബൈയിൽ. ദുൽഖർ സൽമാൻ നായകനായ ഹിന്ദി സിനിമ കർവാറിൽ ചെറിയ റോൾ. വീണ്ടും സെറ്റുകളില്‍ അവസരം തേടിയാത്ര. ഒടുവില്‍ തിരികെ നാട്ടിലെയ്ക്ക്. ഇപ്പോൾ പ്ലസ് ടു പരീക്ഷയ്ക്കുള്ള തയാറെടുപ്പിലാണ് വിനയ്.
Post Your Comments