ലോക്ഡൌണില് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വിഷാദത്തിലായ നടന് മൻമീത് ഗ്രെവാൾ (32) ആത്മഹത്യ ചെയ്തത് വലിയ വാർത്തയായിരുന്നു. നവി മുംബെെയിലെ വീട്ടിൽ ശനിയാഴ്ച രാത്രി 9 30 നാണ് മൻമീതിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാല്‍ താരത്തിന്റെ മരണത്തെക്കുറിച്ചു സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു.
ഭാര്യയുടെ നിലവിളി കേട്ട് ഓടിയെത്തിയവരിൽ ചിലർ അദ്ദേഹത്തെ രക്ഷിക്കാൻ ഉത്സാഹം കാണിച്ചില്ലെന്നു വെളിപ്പെടുത്തുകയാണ് മൻമീതിന്റെ സുഹൃത്ത് മൻജിത്ത് സിംഗ്. അവരിൽ പലരും തൂങ്ങി നിൽക്കുന്ന മൻമീതിന്റെ വീഡിയോ എടുത്തുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കോവിഡ് ഉണ്ടാകുമെന്ന് പറഞ്ഞ് തൊടാതെ നിന്നുവെന്നും മൻജിത്ത് പറയുന്നു.
രവീന്ദ്ര കൗർ ഉറക്കെ നിലവിളിച്ചതോടെ ആളുകൾ വന്നു. അവൾ മൻമീതിന്റെ കാലിൽ പിടിച്ചു നിൽക്കുകയായിരുന്നു. ഓടിക്കൂടിയവർ മൻമീതിന്റെ കുരുക്കഴിക്കാൻ ശ്രമിച്ചില്ല..ചിലർ തൂങ്ങിനിൽക്കുന്ന വീഡിയോ പകർത്തി. തങ്ങൾക്ക് കോവിഡില്ലെന്നും സഹായിക്കണമെന്നും രവീന്ദ്ര കേണപേക്ഷിച്ചു. എന്നാൽ ആരും അനങ്ങിയില്ല. കുറേ നേരത്തിന് ശേഷം ഒരു നല്ല മനുഷ്യൻ മുന്നോട്ട് വന്നു. കെട്ടഴിച്ചു. രണ്ട് മണിക്കൂർ അങ്ങനെ പോയി. ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്ടർ മൻമീതിനെ തൊട്ടില്ല. ഭാര്യയോട് അദ്ദേഹത്തിന്റെ നെഞ്ചിൽ അമർത്താൻ പറഞ്ഞു. ജീവൻ രക്ഷിക്കാനായില്ല. ആരെങ്കിലും നേരത്തേ തന്നെ രവീന്ദ്രയെ സഹായിച്ചിരുന്നുവെങ്കിൽ മൻമീത് ജീവനോട് ഇരുന്നേനേ.” അദ്ദേഹം പറഞ്ഞു.
പലരും അഭിനയിച്ചതിന് പ്രതിഫലം കൊടുത്തിട്ടില്ല. ലോക്ക് ഡൗൺ അവന്റെ ജീവിതത്തെ കീഴ്മേൽ മറിച്ചുവെന്നും പറഞ്ഞ മന്‍ജിത്ത് കഴിഞ്ഞ ദിവസം ഒരു സുഹൃത്തും ആത്മഹത്യ ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തി
Post Your Comments