CinemaGeneralMollywoodNEWS

ഞാന്‍ ബിസിനസ്സ് ചെയ്യാന്‍ അറിയാത്തവന്‍, സിനിമ ഒരിക്കലും നിര്‍മ്മിക്കില്ലെന്ന് ജയറാം

നമ്മള്‍ ഒരു ജോലി ചെയ്യുമ്പോള്‍ അത് മാത്രം ചെയ്യുക എന്നതാണ് എന്റെ രീതി

മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം തന്നെ നിര്‍മ്മാണ രംഗത്ത് സജീവമാകുമ്പോള്‍ തനിക്ക് ഒരിക്കലും നിര്‍മ്മാണ രംഗത്തേക്ക് വരാന്‍ താല്‍പര്യമില്ലെന്ന് തുറന്നു പറയുകയാണ് ജയറാം. അതിന്റെ കാരണത്തെക്കുറിച്ചും ജയറാം പറയുന്നു. താന്‍ ഒരു നല്ല ബിസിനസ്സ് മാന്‍ അല്ലെന്നും സിനിമ നിര്‍മ്മിക്കാന്‍ മിടുക്കുള്ള മറ്റുള്ള ആളുകള്‍ ഭംഗിയായി അത് ചെയ്യുന്നുണ്ടെന്നും ജയറാം പറയുന്നു. പക്ഷെ താരങ്ങള്‍ സിനിമ നിര്‍മ്മിക്കുന്നത് നല്ല കാര്യമാണെന്നും ഒരാള്‍ക്ക് നിര്‍മ്മാണ മേഖല ഭംഗിയായി കൊണ്ട് പോകാന്‍ കഴിയുന്നുവെങ്കില്‍ അതായത് നടന്മാര്‍ സിനിമ നിര്‍മ്മിക്കുന്നതില്‍ തെറ്റില്ലെന്നും ജയറാം വ്യക്തമാക്കുന്നു.

“സിനിമ നിര്‍മ്മിക്കാത്തതിന് ഒറ്റ കാരണമേയുള്ളൂ. ഞാനൊരു നല്ല ബിസിനസ്സ്മാനല്ല.  ഒരു  നല്ല ബിസിനസ്സ്മാന്‍ ആണെങ്കില്‍ മാത്രമാണ് അഭിനയത്തോടൊപ്പം നിര്‍മ്മാണം അല്ലെങ്കില്‍ തിയേറ്റര്‍ വാങ്ങിക്കുക ഇതൊക്കെ ചെയ്യാന്‍ കഴിയുന്നത്. ഇതെല്ലാം കൂടി എനിക്ക് പറ്റില്ല. നമ്മള്‍ ഒരു ജോലി ചെയ്യുമ്പോള്‍ അത് മാത്രം ചെയ്യുക എന്നതാണ് എന്റെ രീതി. സിനിമ നിര്‍മ്മിക്കേണ്ടത് നിര്‍മാതാക്കള്‍ അല്ലേ അത് അവരുടെ ജോലിയാണ്. അങ്ങനെ എത്രയോ നല്ല നിര്‍മാതാക്കള്‍ നമുക്കുണ്ട്. പക്ഷെ നിര്‍മ്മാണ മേഖലയൊക്കെ കൃത്യമായി കൊണ്ട് പോകുന്ന നടന്മാരുടെ രീതിയെ ഞാന്‍ സ്വാഗതം ചെയ്യുന്നു. അതിലൊന്നും തെറ്റില്ല എനിക്കത് കഴിയാത്തത്  കൊണ്ടാണ് സിനിമ നിര്‍മ്മിക്കാത്തത്”. ജയറാം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button