വിവാഹം കഴിഞ്ഞ് മാസങ്ങള്‍ മാത്രം. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നു നടന്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. നടന്‍ മന്‍മീത് ഗ്രെവാളാണ് ആത്മഹത്യ ചെയ്തത്. നവി മുംബെെയിലെ വീട്ടില്‍ ശനിയാഴ്ച രാത്രി 9 30 നാണ് മൃതദേഹം കണ്ടെത്തിയത്.
ആദത് സേ മജ്ബൂര്‍ എന്ന ടെലിവിഷന്‍ ഷോയിലൂടെ ശ്രദ്ധേയനായ താരമാണ് മന്‍മീത്. അഭിനയിച്ചത്തിന്റെ പ്രതിഫലം കിട്ടാത്തതില്‍ ബാങ്കില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുന്നത് മുടങ്ങിയിരുന്നു. ഇതേ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നില്‍ എന്ന് സൂചന
വിദേശത്ത് പോയി ജോലി ചെയ്യാന്‍ നടന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തിരിച്ചടിയായി. അതോടെ നടന്‍ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് ഭാര്യ രവീന്ദ്ര കൗര്‍ പറയുന്നു. മന്‍മീതിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഉടനെ സമീപവാസികളുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും രവീന്ദ്ര പറയുന്നു
Post Your Comments