ലോക് ഡൌണില്‍ ആയതോടെ ജോര്‍ദാനില്‍ കുടുങ്ങിയിരിക്കുകയാണ് സംവിധായകന് ബ്ലെസി, പൃഥ്വിരാജ് തുടങ്ങിയ സിനിമാസംഘം. മാര്‍ച്ച് 16 നാണ് ജോര്‍ദാനിലെ ഷൂട്ടിങ് തുടങ്ങിയത്. കൊറോണയെ തുടര്‍ന്ന് ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് നിര്‍ത്തേണ്ടി വന്നു. ഇന്ത്യയിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംഘത്തിന് നാട്ടിലേക്ക് മടങ്ങാനാവാത്ത അവസ്ഥയായി.
എന്നാല്‍ ലോക്ഡൌണില് നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് ജോര്‍ദാനിലെ ആടുജീവിതത്തിന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. പൃഥ്വിരാജാണ് സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. സിനിമ സംഘത്തിനൊപ്പമുള്ള ഫിഷ് ഐ ഇമേജിനൊപ്പമാണ് പാക്കപ്പ് വിവരം താരം അറിയിച്ചത്.
ഇപ്പോഴിതാ പാക്കപ്പ് ആയതോടെ സിനിമസംഘത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments