
മലയാളത്തിന്റെ പ്രിയ നടിയാണ് നവ്യ നായര്‍. എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരുത്തി എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തുകയാണ് താരം. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ തന്റെ ആദ്യ നായകനായ ദിലീപിനെക്കുറിച്ച് നവ്യ പങ്കുവയ്ക്കുന്നു.
ദിലീപ് വളരെ നല്ല മനുഷ്യനാണെന്നു നവ്യ പറയുന്നു. പത്താം ക്ലാസ് കഴിഞ്ഞ ഉടനെ അഭിനയിച്ചതിനെക്കുറിച്ച് നവ്യയുടെ വാക്കുകള്‍ ഇങ്ങനെ..”വളരെയധികം പേടിയോടെയാണ് അന്ന് ചെന്നത്. പക്ഷേ വലിയ പിന്തുണയാണ് ദിലീപേട്ടൻ തന്നത്.. പേടിക്കേണ്ടെന്ന് പറഞ്ഞ് കൂളാക്കി. ഏറ്റവുമധികം പുതുമുഖ നായികമാരോടൊപ്പം അഭിയിച്ച ആളാണ് ദിലീപേട്ടൻ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ വന്നയാളാണ്. അതുകൊണ്ട് തന്നെ എങ്ങനെ നമ്മളെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിന് നന്നായറിയാം.”
വികെ പ്രകാശ് ഒരുക്കുന്ന ഒരുത്തിയില്‍ രാധാമണി എന്ന കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. വിവാഹം ശേഷം അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത നവ്യയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.
Post Your Comments