GeneralLatest NewsTV Shows

വിവാഹമോചനത്തിന്റെ കാരണങ്ങളെക്കുറിച്ച്‌ വ്യക്തമായി അറിയാം; നടി മേഘ്നയും സഹോദരനും തമ്മിലുള്ള വിവാഹമോചനത്തെക്കുറിച്ച് ഡിംപിള്‍

ചേട്ടന്റെ വിവാഹമോചനത്തെക്കുറിച്ച്‌ സഹോദരി പ്രതികരിച്ചുവെന്ന തലക്കെട്ടില്‍ പ്രമുഖ യൂട്യൂബ് ചാനലിന്റെ വാര്‍ത്ത വന്നതിനു പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഡിംബിള്‍

കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരം മേഘ്‌ന വിന്‍സന്റിന്റെ വിവാഹ മോചന വാര്‍ത്തയാണ്. ചന്ദനമഴയെന്ന പരമ്ബരയിലെ അമൃതയായി ശ്രദ്ധിക്കപ്പെട്ട മേഘനയുടെ ഭര്‍ത്താവ് നടി ഡിംപിള്‍ റോസിന്റെ സഹോദരനും ബിസിനസുകാരനുമായ ഡോണ്‍ ടോണിയാണ്. എന്നാല്‍ ഈ വിവാഹബന്ധം അവസാനിച്ചിരിക്കുകയാണ്.

ഒരു വര്‍ഷത്തെ ദാമ്ബത്യത്തിനു ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു. ചര്‍ച്ചകള്‍ രൂക്ഷമായതോടെ നിയമപ്രകാരമായി തങ്ങള്‍ വേര്‍പിരിഞ്ഞുവെന്ന് വ്യക്തമാക്കി ഡോണ്‍ എത്തിയിരുന്നു. ഇപ്പോള്‍ഡോണും മേഘ്‌നയും വേര്‍പിരിഞ്ഞതിനെക്കുറിച്ച്‌ ഡിംപിള്‍ പ്രതികരിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.

ചേട്ടന്റെ വിവാഹമോചനത്തെക്കുറിച്ച്‌ സഹോദരി പ്രതികരിച്ചുവെന്ന തലക്കെട്ടില്‍ പ്രമുഖ യൂട്യൂബ് ചാനലിന്റെ വാര്‍ത്ത വന്നതിനു പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഡിംബിള്‍. ഒരു മാധ്യമത്തിനും താന്‍ പ്രതികരണമോ, അഭിമുഖമോ നല്‍കിയിട്ടില്ലെന്ന് ഡിംപിള്‍ പറയുന്നു. വിവാഹമോചനത്തിന്റെ കാരണങ്ങളെക്കുറിച്ച്‌ വ്യക്തമായി അറിയാം. ആ സൗഹൃദത്തെക്കുറിച്ച്‌ തനിക്ക് പശ്ചാത്തപമൊന്നുമില്ലെന്നുമായിരുന്നു ഡിംപിളിന്റെ പ്രതികരണമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

shortlink

Related Articles

Post Your Comments


Back to top button