BollywoodGeneralLatest News

നടിയുടെ മകള്‍ ആയതിന്റെ പേരില്‍ പരിഹാസം!!! തുറന്നു പറഞ്ഞു താരപുത്രി

താന്‍ 19 വയസുകാരിയായ സാധാരണ പെണ്‍കുട്ടിയാണ് എന്നു പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന വിഡിയോയില്‍ അമ്മയുടേയും ചേച്ചിയുടേയും പോലെയല്ല എന്നു പറഞ്ഞ് പലരും പരിഹസിച്ചിരുന്നതായി താരം

താരങ്ങള്‍ മാത്രമല്ല അവരുടെ മക്കളും സോഷ്യല്‍ മീഡിയയില്‍ ആഘോഷമാകാറുണ്ട്. ഇന്ത്യന്‍ സിനിമയിലെ താരറാണി ശ്രീദേവിയുടെ മൂത്തമകള്‍ ജാന്‍വി കപൂര്‍ ബോളിവുഡിലെ മിന്നും താരമായി മാറിക്കഴിഞ്ഞു. ജാന്‍വിയ്ക്ക് പിന്നാലെ അനിയത്തി ഖുശി കപൂറും സിനിമയിലേയ്ക്ക് എത്തുന്നതായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ നടി ശ്രീദേവിയുടെ മകളായതിന്റെ പേരില്‍ ചെറുപ്പത്തില്‍ അനുഭവിക്കേണ്ടിവന്ന പരിഹാസങ്ങളെക്കുറിച്ചും അത് തന്നിലുണ്ടാക്കിയ അരക്ഷിതാവസ്ഥയെക്കുറിച്ചും തുറന്നു പറയുകയാണ് ഖുശി.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച്‌ ക്വാറന്റീന്‍ ടേപ്പിലൂടെയാണ് താരത്തിന്റെ തുറന്നു പറച്ചില്‍. താന്‍ 19 വയസുകാരിയായ സാധാരണ പെണ്‍കുട്ടിയാണ് എന്നു പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന വിഡിയോയില്‍ അമ്മയുടേയും ചേച്ചിയുടേയും പോലെയല്ല എന്നു പറഞ്ഞ് പലരും പരിഹസിച്ചിരുന്നതായി താരം പറയുന്നു. താന്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെങ്കിലും നിരവധി പേര്‍ തന്നെ പ്രശംസിക്കുന്നുണ്ട് ഇതിനെ വലിയ ബഹുമതിയായിട്ടാണ് കണക്കാക്കുന്നതെന്നും ഖുശി പറയുന്നു. കുട്ടിക്കാലം മുതലുള്ള ചിത്രങ്ങള്‍ക്കൊപ്പമാണ് താരത്തിന്റെ കുറിപ്പ്

”ഇപ്പോഴും ആളുകള്‍ എന്ന പരിഹസിക്കും. ഞാന്‍ നാണംകുണുങ്ങിയും പരുങ്ങിനില്‍ക്കുന്നവളുമാണ്. തീര്‍ച്ചയായും ചിലസമയങ്ങളില്‍ വെറുപ്പ് നമ്മളിലേക്കും വരും, പ്രത്യേകിച്ച്‌ ചെറുപ്പകാലത്ത്. ഞാന്‍ എന്ന യഥാര്‍ത്ഥ വ്യക്തിയെ എല്ലാവരും അറിയണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അരക്ഷിതബോധത്തില്‍ അതെങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ല. കുട്ടിക്കാലത്ത് മാതാപിതാക്കളോടുള്ള പെരുമാറ്റത്തെ ഇത് ബാധിച്ചിരുന്നു. ഞാന്‍ എന്റെ അമ്മയെപ്പോലെയോ സഹോദരിയേയോ പോലെ അല്ല. അതിനാല്‍ ചില സമയങ്ങളില്‍ അത് പറഞ്ഞ് ആളുകള്‍ എന്നെ കളിയാക്കും. ഞാന്‍ ശരീരം

shortlink

Related Articles

Post Your Comments


Back to top button