സിനിമാ മേഖലയില്‍ നിന്നും അഭിനയിക്കാന്‍ ക്ഷണിച്ച് തട്ടിപ്പ് നടത്തുന്നതായി യുവനടന്റെ പരാതി. ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ നിര്‍മ്മാണ കമ്ബനി (എസ്കെഎഫ്)യുടെ പേരിലാണ് തട്ടിപ്പ്. ടെലിവിഷന്‍ താരം ആന്‍ഷ് അറോറയാണ് പരാതിയുമായി എത്തിയിരിക്കുന്നത്.
എസ്കെഎഫ് നിര്‍മ്മിക്കുന്ന ഏക്താ ടൈഗര്‍ 3 എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിനായി ഓഡിഷനില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് തന്നെ വിളിച്ചുവെന്നാണ് പരാതിയില്‍ ആന്‍ഷ് പറയുന്നത്. ശ്രുതി എന്ന് പേരുള്ള പെണ്‍കുട്ടി തന്നെ വിളിച്ചെന്നും സല്‍മാന്‍ ഖാന്റെ നിര്‍മ്മാണ കമ്ബനിയിലെ കാസ്റ്റിംഗ് ഹെഡ് ആണെന്നാണ് അവര്‍ പരിചയപ്പെടുത്തിയത്. കഥാപാത്രത്തെ കുറിച്ചും കഥയെ കുറിച്ചും വിവരിച്ചു. ഗുസ്തിക്കാരനായ പ്രധാന വില്ലന്‍ വേഷമാണ് തന്റെതെന്നാണ് പറഞ്ഞത്, മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ അദ്ദേഹം പറയുന്നു
സല്‍മാന്‍ഖാന്‍ ഫിലിംസ് ഒരു ചിത്രത്തിനു വേണ്ടിയും ഇപ്പോള്‍ കാസ്റ്റിംഗ് നടത്തുന്നില്ലെന്ന താരത്തിന്റെ ട്വീറ്റിന് പിന്നാലെയാണ് തട്ടിപ്പ് മനസിലായതെന്നും ആന്‍ഷ് പറയുന്നു. ”ഞാനോ സല്‍മാന്‍ ഖാന്‍ ഫിലിംസോ നിലവില്‍ ഒരു ചിത്രത്തിനു വേണ്ടിയും കാസ്റ്റിംഗ് നടത്തുന്നില്ല. ഭാവിയിലെ ഏതെങ്കിലും സിനിമകള്‍ക്കായി ഞങ്ങള്‍ കാസ്റ്റിംഗ് ഏജന്റുമാരെ നിയമിച്ചിട്ടുമില്ല. ഈ ആവശ്യത്തിനായി നിങ്ങള്‍ക്ക് ലഭിച്ച ഇമെയിലുകളെയോ സന്ദേശങ്ങളെയോ വിശ്വസിക്കരുത്,” എന്നു സല്‍മാന്‍ ട്വീറ്റ് ചെയ്തിരുന്നു
Post Your Comments