ഒരപൂര്‍വ്വ താരസംഗമത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തമിഴകത്തിന്റെ സൂപ്പര്‍ താരം അജിത്തും അദ്ദേഹത്തിന്റെ ഒരു ആരാധകനുമാണ് ചിത്രത്തില്‍. വര്‍ഷങ്ങള്‍ക്ക് മുമ്പേടുത്ത ചിത്രത്തിലെ ആരാധകന് ഇന്ന് തെന്നിന്ത്യന്‍ സൂപ്പര്‍താരമായി മാറിക്കഴിഞ്ഞു.
ചിത്രത്തില്‍ അജിത്തിനൊപ്പമുള്ളത് തമിഴകത്തിലെ മക്കള്‍ സെല്വന് വിജയ് സേതുപതിയാണ്.
നാടക കമ്പനിയില്ജൂനിയര് ആര്‍ട്ടിസ്റ്റായിരുന്നു സേതുപതി. നിരവധി സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തു. 2010ല്‍ പുറത്തിറങ്ങിയ സീനു രാമസാമിയുടെ ‘തെന്മേര്‍ക് പരുവകട്രിന്’ എന്ന ചിത്രത്തിലാണ് വിജയ് ആദ്യം നായകനായത്. ഇപ്പോള്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങുകയാണ് താരം
Post Your Comments