Latest NewsNEWS

ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസിന് കാത്തു നില്‍ക്കാതെ ബൈക്കപകടത്തില്‍ യുവസംവിധായകന്‍ വിടവാങ്ങി

തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ശങ്കറിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് അരുണ്‍

ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസിന് കാത്തു നില്‍ക്കാതെ യുവസംവിധായകന്‍ എ.വി. അരുണ്‍ പ്രശാന്ത് വിടവാങ്ങി. കോയമ്പത്തൂര്‍ മേട്ടുപാളയത്ത് വച്ചുണ്ടായ ബൈക്കപകടത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ശങ്കറിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള അരുണ്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ജി.വി. പ്രകാശ് കുമാറിനെ നായകനാക്കി അരുണ്‍ സംവിധാനം നിര്‍വഹിച്ച 4ജി എന്ന സിനിമ റിലീസിനൊരുങ്ങുന്ന വേളയിലാണ് ഈ വേര്‍പാട്. അരുണിന്റെ അപ്രതീക്ഷിതമായുള്ള വേര്‍പാടിന്റെ തുടര്‍ന്ന് സംവിധായകന്‍ ശങ്കര്‍ അനുശോചനം അറിയിച്ച് ട്വീറ്റ് ചെയ്തു.

എന്റെ മുന്‍ സഹസംവിധായകനും യുവ സിനിമാപ്രവര്‍ത്തകനുമായ അരുണിന്റെ അപ്രതീക്ഷിതമായ വേര്‍പാടിന്റെ ഞെട്ടലിലാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ ഞാനും പങ്കുചേരുന്നു എന്ന് ശങ്കര്‍ അനുശോചനമറിയിച്ച് കുറിച്ചു.

shortlink

Post Your Comments


Back to top button