കുട്ടിക്കാലം മുതല്ക്കേ സിനിമ നടിയാകണം എന്ന തന്റെ തീവ്രമായ ആഗ്രഹത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടി അതിദി രവി. മലയാളം തമിഴ് തെലുങ്ക് സിനിമകളില്‍ ശ്രദ്ധേയയായി മാറിക്കൊണ്ടിരിക്കുന്ന അതിദി രവി തന്റെ സിനിമാ പ്രൊഫഷന്റെ കരിയറിന്റെ തുടക്കസമയത്ത് അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് പങ്കുവയ്ക്കുകയാണ്. പതിനെട്ട് വയസ്സായപ്പോള്‍ തന്റെ സിനിമയാണ് തന്റെ വഴിയെന്ന് വീട്ടുകാരോട് തുറന്നു പറഞ്ഞതായി അതിദി പറയുന്നു. ഈ കാര്യത്തിലെങ്കിലും തന്റെ ഇഷ്ടം സാധിച്ചു തരണമെന്ന ഒരു ആപേക്ഷ മാത്രമാണ് താന്‍ നടത്തിയതെന്നും തന്റെ ശ്വാസം മുട്ടല്‍ വീട്ടുകാര്‍ക്ക് ബോധ്യമായെന്നും അതിദി രവി പറയുന്നു.
“പതിനേഴ് പതിനെട്ട് വയസ്സായപ്പോള്‍ ഞാന്‍ പറഞ്ഞു ഇതാണ് എന്റെ വഴി. ഇക്കാര്യത്തിലെങ്കിലും എന്റെ ഇഷ്ടം സമ്മതിച്ചു തരണമെന്ന്. സത്യത്തില്‍ വല്ലാത്ത മടുപ്പ് തോന്നിയ സമയമായിരുന്നു അത്. അപ്പോഴാണ് വീട്ടുകാര്‍ക്കും മനസ്സിലായത് എനിക്ക് എത്രത്തോളം ശ്വാസം മുട്ടുന്നുണ്ടെന്ന്. കുറച്ചു നാള് മോഡലിംഗ് ചെയ്തു. ആഡ് ഫിലിമുകളില്‍ അഭിനയിച്ചു. പിന്നെ ഒഡിഷന് വഴി അലമാരയില്‍ നായികയായി. തുടക്കം മുതല്‍ പിന്തുണ നല്കി വീട്ടുകാര്‍ ഒപ്പമുണ്ട്. ഇപ്പോള്‍ എല്ലാവരും ഹാപ്പി”. ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ അതിദി രവി പറയുന്നു.
Post Your Comments