Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNEWS

അവരെകുറിച്ച് ആകുലപ്പെടേണ്ടത് എസി മുറികളില്‍ ഇരുന്ന് ട്വീറ്റ് ചെയ്തല്ല ; സിനിമകളിലെ വില്ലന്‍ ജീവിതത്തില്‍ ഹീറോയാകുന്ന കാഴ്ച

മുംബൈ: സിനിമകളില്‍ തുടര്‍ച്ചയായി വില്ലന്‍ വേഷത്തിലെത്തുന്ന നടനാണ് സോനു സൂദ്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം ഹീറോയാകുന്നകാഴ്ചകളാണ് മുംബൈയില്‍ നിന്നുമുള്ളത്. കുടിയേറ്റ തൊഴിലാളികള്‍ക്കും ലോക്ക്ഡൗണില്‍ വലഞ്ഞവര്‍ക്കും സഹായങ്ങളുമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍ നിരയില്‍ തന്നെയുണ്ട് ഈ വില്ലനായ നായകന്‍. അതേസമയം സോനുവിന്റെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

കുടിയേറ്റ തൊഴിലാളികളേക്കുറിച്ച് ആകുലപ്പെടേണ്ടത് എസി മുറികളില്‍ ഇരുന്ന് ട്വീറ്റ് ചെയ്തല്ലെന്നാണ് താരം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിന്റെ ഹൃദയമിടിപ്പാണ് ഈ തൊഴിലാളികള്‍. കുടിയേറ്റ തൊഴിലാളികളാണ് രാജ്യത്തിന്റെ മുഖം. ദേശീയ പാതകളിലൂടെ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ കുട്ടികളേയും കൂട്ടി കാല്‍നടയായി അവര്‍ പോകുന്നത് കണ്ട് എസി മുറിയിലിരുന്ന് ട്വീറ്റ് ചെയ്തല്ല ആശങ്ക പ്രകടിപ്പിക്കേണ്ടതെന്നും അത്തരമൊരു അവസ്ഥയില്‍ നിരത്തിലെത്താതെ അത് നമ്മുക്ക് മനസിലാവില്ലെന്നും നമ്മള്‍ അവര്‍ക്കായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അവരുടെ വിശ്വാസമാണ് തകര്‍ന്നുപോവുന്നതെന്നും താരം പറഞ്ഞു.

നമ്മുക്ക് വീടൊരുക്കാനാണ് കുടിയേറ്റ തൊഴിലാളികള്‍ പണിയെടുക്കുന്നത്. ഇന്നവരെ സഹായിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഒരു മനുഷ്യനെന്ന നിലയില്‍ തനിക്ക് കുറ്റബോധം തോന്നുമെന്നും അവരെ ദേശീയ പാതകളില്‍ മരിച്ച് വീഴാനോ നിരത്തുകളില്‍ ഉപേക്ഷിക്കാനോ പാടില്ല. ആ കുഞ്ഞുങ്ങള്‍ അവരുടെ മാതാപിതാക്കളെ സഹായിക്കാന്‍ ആരുമില്ലായിരുന്നുവെന്ന് ചിന്തിക്കുന്ന സാഹചര്യമുണ്ടാവരുതെന്നും സോനു സൂദ് പറഞ്ഞു.

അതുകൊണ്ടാണ് അവരുടെ യാത്രകള്‍ക്കായി വാഹനങ്ങളും വിവിധ സര്‍ക്കാരുകളില്‍ നിന്ന് യാത്രാ പാസുകള്‍ സംഘടിപ്പിക്കാനുമായി മുന്നില്‍ നില്‍ക്കുന്നതെന്ന് താരം മുംബൈയില്‍ പറഞ്ഞു. ലോക്ക്‌ഡൌണ്‍ കാലത്ത് തന്റെ ഒരേയൊരു ജോലി ഇതായിട്ടുണ്ടെന്നും താരം പറഞ്ഞു. കുടിയേറ്റ തൊഴിലാളികള്‍ക്ക് യാത്രാ പാസ് അടക്കമുള്ള ബസ് സൗകര്യവും ഭക്ഷണവും ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയവര്‍ക്ക് മുംബൈ ജുഹുവിലെ തന്റെ ഹോട്ടലില്‍ താമസത്തിനുള്ള സൗകര്യമൊരുക്കിയ താരത്തിന് വലിയ അഭിനന്ദന പ്രവാഹമാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ലോക്ക്ഡൗണില്‍ പലരും പിന്നോട്ട് നില്‍ക്കുമ്പോള്‍ സോനൂ സൂദ് ജനങ്ങള്‍ക്കു മുന്നില്‍ മാതൃകയാകുകയാണ്.

shortlink

Related Articles

Post Your Comments


Back to top button