GeneralKollywoodLatest News

ആ​ദ്യം നിന്റെ അമ്മയോട് പോയി പറയടാ’, നയന്‍താരയുടെ അമ്മയ്ക്ക് ആശംസ നേര്‍ന്നതിന് വിഘ്നേഷ് ശിവന് നേരെ ചീത്തവിളി; മറുപടിയുമായി വിഘ്നേഷ്

എന്റെ അമ്മയ്ക്ക് ഞാന്‍ ആശംസകള്‍ നല്‍കിയിരുന്നു സഹോദരാ. നിങ്ങളുടെ അമ്മയ്ക്കും ഹാപ്പി മദേഴ്‌സ് ഡേ നേരുന്നു. അവര്‍ നിങ്ങളെപ്പോലുള്ള നല്ല ഹൃദയമുള്ള, മാന്യനായ ഒരു വ്യക്തിക്ക് ജന്മം നല്‍കി

തെന്നിന്ത്യയിലെ പ്രിയ സംവിധായകനാണ് വിഘ്നേഷ് ശിവന്‍. താരസുന്ദരി നയന്‍താരയുമായുള്ള പ്രണയം ഇരുവരും പരസ്യമാക്കിയിരുന്നു. ഇക്കഴിഞ്ഞ മാതൃദിനത്തില്‍ തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സ്ത്രീകള്‍ക്കെല്ലാം ആശംസകള്‍ നേര്‍ന്നുകൊണ്ട് വിഘ്നേഷ് ശിവന്‍ സോഷ്യല്‍ മീഡിയയയില്‍ പങ്കുവച്ച ചിത്രം ചര്‍ച്ചയായിരുന്നു. സ്വന്തം അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം തന്റെ കാമുകി നയന്‍താരയ്ക്കും താരത്തിന്റെ അമ്മയ്ക്കും ആശംസകള്‍ അറിയിച്ചിരുന്നു. എന്നാല്‍ നയന്‍താരയുടെ അമ്മയ്ക്ക് ആശംസകള്‍ അറിയിച്ചതിന് വിഘ്നേഷിനെ പരിഹസിച്ച്‌ ഒരു വിഭാ​ഗം രം​ഗത്തെത്തി. ഈ വിമര്‍ശനത്തിനു മറുപടിയുമായി എത്തിയിരിക്കുകയാണ് വിഘ്നേഷ് ശിവന്‍

നയന്‍താരയെ മനോഹരിയായി വളര്‍ത്തിയ അമ്മയ്ക്ക് ആശംസ അറിയിച്ച പോസ്റ്റിനു താഴെ ”ആദ്യം നീ പോയി നിന്റെ അമ്മയോട് പറയടാ ആദ്യം നീ പോയി നിന്റെ അമ്മയോട് പറയടാ”. എന്നായിരുന്നു ഒരാളുടെ കമന്റ്. വളരെ സൗമ്യതയോടെ മാന്യമായ ഭാഷയിലാണ് ഇതിന് വിഘ്നേഷ് മറുപടി നല്‍കിയത്. ‘എന്റെ അമ്മയ്ക്ക് ഞാന്‍ ആശംസകള്‍ നല്‍കിയിരുന്നു സഹോദരാ. നിങ്ങളുടെ അമ്മയ്ക്കും ഹാപ്പി മദേഴ്‌സ് ഡേ നേരുന്നു. അവര്‍ നിങ്ങളെപ്പോലുള്ള നല്ല ഹൃദയമുള്ള, മാന്യനായ ഒരു വ്യക്തിക്ക് ജന്മം നല്‍കി. ദൈവം രക്ഷിക്കട്ടെ- വിഘ്നേഷ് കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button