സ്റ്റേജ് ഷോകളില്‍ നിന്ന് മലയാള സിനിമയിലെ സംവിധായകനെന്ന നിലയിലേക്ക് അപ് ലിഫ്റ്റ് ചെയ്യപ്പെട്ട രമേഷ് പിഷാരടി തന്റെ രസകരമായ ഒരു ഭൂതകാല അനുഭവം പങ്കുവയ്ക്കുകയാണ്. ഒരു സമയത്ത് സസ്യാഹാരിയായ താന്‍ വിദേശ ഷോയ്ക്ക് പോയിരുന്നപ്പോള്‍ തന്നെ കൊണ്ട് ഏറെ ബുദ്ധിമുട്ടിയിരുന്നത് പ്രോഗ്രാം ഏര്‍പ്പാടാക്കിയ കമ്മിറ്റിക്കാരായിരുന്നുവെന്ന് രമേഷ് പിഷാരടി പറയുന്നു. താന്‍ ഇംഗ്ലണ്ടിലും അമേരിക്കയിലും ആസ്ട്രേലിയയിലുമൊക്കെ പ്രോഗ്രാമിനായി പോയിരുന്നപ്പോള്‍ തനിക്ക് വെജിറ്റേറിയന്‍ ഭക്ഷണം സംഘടിപ്പിക്കാന്‍ കമ്മിറ്റിക്കാര് ഏറെ വിഷമിച്ചിരുന്നുവെന്നും ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ രമേഷ് പിഷാരടി പറയുന്നു.
രമേഷ് പിഷാരടിയുടെ വാക്കുകള്‍
“പണ്ട് ഞാന്‍ വെജിറ്റേറിയന്‍ മാത്രം കഴിച്ചിരുന്നപ്പോള്‍ ഏറ്റവും ബുധിമുട്ടനുഭവിച്ചത് പരിപാടി നടത്തുന്ന കമ്മിറ്റിക്കാരയിരുന്നു. ഇംഗ്ലണ്ടിലും അമേരിക്കയിലും ആസ്ട്രേലിയയിലുമൊക്കെ പ്രോഗ്രാമിനായി പോയിരുന്നപ്പോള്‍ എനിക്ക് വെജിറ്റേറിയന്‍ ഭക്ഷണം ഒരുക്കാന്‍ അവര്‍ കഷ്ടപ്പെട്ടിട്ടുണ്ട്. ഒടുവില്‍ വെജിറ്റേറിയന്‍ എന്ന് പറഞ്ഞു അവര്‍ അരിഞ്ഞിട്ട കുറെ പച്ചക്കറികള്‍ സലാഡാക്കി കൊണ്ട് വന്നു തരുമായിരുന്നു”. ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് രമേഷ് പിഷാരടി പറയുന്നു.
Post Your Comments