
ജനപ്രിയ പരമ്പര സീതയില്‍ നായികയായി എത്തി കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സ്വാസിക. തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തെയ്ക്ക് എത്തിയ സ്വാസിക മികച്ച നര്‍ത്തകി കൂടിയാണ്. സോഷ്യയല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിവാഹ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലാണ് സ്വാസിക വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ”വീട്ടുകാര്‍ വരനെ അന്വേഷിച്ച് തുടങ്ങിയിട്ടുണ്ട്. മാട്രിമോണിയല്‍ സൈറ്റുകളിലൊക്കെ തിരയുന്നുണ്ട് അവര്‍. എന്റെ കരിയറിനും പാഷനും ശക്തമായ പിന്തുണ നല്‍കുന്നൊരാളായിരിക്കണം ജീവിതപങ്കാളി” സ്വാസിക പറഞ്ഞു.
ഉണ്ണി മുകുന്ദന്റെ അഭിനയത്തെ അഭിനന്ദിച്ച് സ്വാസിക എത്തിയിരുന്നു. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു
Post Your Comments