വില്ലനായും സ്വഭാവനടനായും മലയാളത്തില്‍ തിളങ്ങിയ താരമാണ് ഷമ്മി തിലകന്. താന്‍ അഭിനയിച്ച സിനിമകളുടെ പിന്നണയില്‍ നടന്ന കാര്യങ്ങള്‍ വിശദീകരിച്ച് കൊണ്ട് ഷമ്മി തിലകന് ലോക്ഡൌണില് സോഷ്യല്‍ മീഡിയയയില്‍ സജീവമാണ്. കുത്തിപ്പൊക്കല്‍ പരമ്ബര എന്ന് താരം തന്നെ പേരിട്ട് വിളിക്കുന്ന ആ പോസ്റ്റില്‍ രസകരമായ ഒരു ചരിത്രമാണ് പങ്കുവച്ചിരിക്കുന്നത്. സ്വന്തം അച്ഛന്റെ പ്രണയഗാനത്തിന് തബല വായിച്ച് ഇരിക്കേണ്ടി വന്ന അനുഭവം പങ്കുവെക്കുകയാണ് താരം.
ഷമ്മി തിലകന്റെ കുറിപ്പ്
#കുത്തിപ്പൊക്കൽ_പരമ്പര.
(Ice Cream-1986. Script : John Paul. Direction : Antony Eastman.)
ഭരത് ഗോപി ചേട്ടനും, എന്റെ പിതാവും നായകന്മാരായും..; ലിസി, ജയരേഖ, എന്നിവർ നായികമാരായും..; മമ്മൂക്ക അതിഥി താരമായും അഭിനയിച്ച്..; ആന്റണി ഈസ്റ്റ്മാൻ സംവിധാനംചെയ്ത്, 1986-ൽ റിലീസ് ചെയ്ത #ഐസ്ക്രീം എന്ന സിനിമയിലെ ഒരു യുഗ്മഗാനം..!
#പ്രേമമെന്നാലെന്ത്..?
#അതിൻ_ദാഹമെന്നാലെന്ത്..?
#ആരോമലാളല്ലേ_ചൊല്ലാമോ..?
#ഒരു_തൂവലാലുള്ളം_തലോടാമോ..?
പുലിയൂർ സരോജ നൃത്തസംവിധാനം നിർവ്വഹിച്ച ഈ ഗാനരംഗത്തിൽ, സൂക്ഷിച്ചു നോക്കിയാൽ എന്നേയും കാണാം..!?
ഗോപിയേട്ടന്റേയും, അച്ഛന്റേയും പാട്ടിന് താളം ഇടുന്ന തബലിസ്റ്റ് മറ്റാരുമല്ല..; ഈ ഞാൻ തന്നെയാണ്..!!?
K.G.ജോർജ്ജ് സാറിന്റെ കീഴിൽ സിനിമയിലും..; അച്ഛൻറെ കീഴിൽ നാടകത്തിലും സഹസംവിധായകനായി അന്ന് പ്രവർത്തിച്ച് വന്നിരുന്ന ഞാൻ..; പുലിയൂർ സരോജയുടെ നൃത്ത സംവിധാനം കണ്ട് മനസ്സിലാക്കുന്നതിനും..; ഭരത് ഗോപി എന്ന അതുല്യ പ്രതിഭയെ അടുത്ത് അറിയുന്നതിനും വേണ്ടിയാണ് അച്ഛനോടൊപ്പം ഷൂട്ടിംഗ് ലൊക്കേഷനിൽ (ബോൾഗാട്ടി പാലസ്) പോയത്..!
ഗാനരംഗത്തിൽ അഭിനയിക്കേണ്ടിയിരുന്ന തബലിസ്റ്റ് വരാതിരുന്നതിനാൽ ഷൂട്ടിംഗ് മുടങ്ങും എന്ന സാഹചര്യത്തിൽ..; അച്ചനും, ഗോപിയേട്ടനും കൂടി എന്നെ പിടിച്ചു തബലിസ്റ്റിന്റെ വേഷം കെട്ടിച്ചു..!
സ്വന്തം പിതാവ് അഭിനയിച്ച് പാടുന്ന പ്രണയ ഗാനത്തിന്..; തബല വായിച്ച് താളം ഇട്ടു കൊടുത്ത് അഭിനയിക്കാനുള്ള ഭാഗ്യം ലോകസിനിമയിൽ തന്നെ ഒരു താരപുത്രനും അന്നും ഇന്നും സാധിച്ചിട്ടില്ല എന്നത് ചരിത്രം..!??
ഇന്നായിരുന്നെങ്കിൽ ഇങ്ങനെ ട്രോൾ വന്നേനെ..!
സ്വന്തം പിതാവ് അഭിനയിച്ച് പാടുന്ന പ്രണയ ഗാനത്തിന്..; തബല വായിച്ച് താളം ഇട്ടു കൊടുത്ത് അഭിനയിക്കാൻ പറ്റുമോ സക്കീർ ഭായീ നിങ്ങൾക്ക്..!?
പറ്റില്ല ഭായീ..!
#But_I_can..!!???
Post Your Comments