മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയനടനാണ് ശരത്. മിനിസ്ക്രീനിലെ കുഞ്ചാക്കോ ബോബന് എന്ന് വിശേഷിപ്പിക്കുന്ന ശരതിന്റെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നു.
‘ദേവദൂതന്’ എന്ന ചിത്രത്തിലെ ‘പൂവേ പൂവേ പാലപ്പൂവേ’ എന്ന പാട്ട് ഓടക്കുഴലില്‍ വായിക്കുന്ന വീഡിയോയാണ് ശരത് പങ്കുവച്ചിരിക്കുന്നത്. കൈതപ്രം വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം പകര്‍ന്ന ഈ പാട്ട് ആലപിച്ചിരിക്കുന്നത് പി.ജയചന്ദ്രനും കെ.എസ് ചിത്രയുമാണ്. കുട്ടിക്കാലത്തു തന്നെ മൃദംഗം, വയലിന് തുടങ്ങിയ വാദ്യോപകരണങ്ങളില്‍ പ്രാവിണ്യം നേടിയിട്ടുണ്ട് ശരത്
സിബി മലയിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, മുരളി, ജയപ്രദ, വിനീത് കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ‘ദേവദൂതന് എന്ന ചിത്രത്തില്‍ മനോജ് എന്ന കഥാപാത്രത്തെയാണ് ശരത് അവതരിപ്പിച്ചത്.
Post Your Comments