ഈ കൊറോണക്കാലത്ത് തീയേറ്ററുകള്‍ അിശ്ചിതമായി അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ സിനിമകള്‍ ഒടിടി റിലീസിനൊരുങ്ങുകയാണ്. മലയാളത്തിലെ ആദ്യ ഒടിടി റിലീസായി സൂഫിയും സുജാതയുമാണ് എത്തുന്നത്. ഇതിലൂടെ വലിയൊരു മാറ്റത്തിനാണ് മലയാള സിനിമ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. പലരും ഈ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വരുന്നുണ്ട്. ഇപ്പോള്‍ ഇതാ ഒടിടി റിലീസിനെ കുറിച്ച് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരും തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു.
തീയേറ്ററുകള്‍ പഴയ പോലെ പ്രവര്‍ത്തിച്ചു തുടങ്ങാന്‍ ഇനിയും ഒരുപാട് കാലമെടുത്തേക്കും. മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ലാത്ത സ്ഥിതിക്ക് ഇതില്‍ ആലോചിക്കാനായി ഒന്നുമില്ലെന്നാണ് രഞ്ജി പണിക്കര്‍ പറയുന്നത്. ഒടിടി പ്ലാറ്റ്ഫോമുകള് സാമ്പത്തികമായും മറ്റും ഇനി കൂടുതല്‍ ശക്തമാവുക തന്നെ ചെയ്യും. സിനിമാ ആസ്വാദനത്തില്‍ തന്നെ വലിയൊരു മാറ്റമാണ് ഇനി നടക്കാന്‍ പോകുന്നത്. പക്ഷേ കൂട്ടമായിരുന്നുള്ള ആസ്വാദനത്തിന്റെ ഹരം ഒന്ന് വേറെ തന്നെയാണെന്ന് താന്‍ ശക്തമായി വിശ്വസിക്കുന്നുവെന്നും തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുമ്പോള്‍ ആസ്വാദനം തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments