ലോക്ക്ഡൗണ്‍ ആയതിനാല്‍ പലരും ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിലുള്ള തിരക്കിലാണ്. പതിവായി ജിമ്മും ഇല്ലാത്തതിനാല്‍ വീട്ടില്‍ തന്നെ വര്‍ക്കൗട്ടിലാണ് പലരും. എന്നാല്‍ വീട്ടിലിരുന്ന് ശരീര വ്യായാമം ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി നടന് അരുണ്‍ വിജയ് രംഗത്തെത്തിയിരിക്കുകയാണ്. ജിമ്മിലെ വര്‍ക്ക്ഔട്ടിനിടെ ഒരിക്കല്‍ സംഭവിച്ച വലിയൊരു അപകടത്തിന്റെ വിഡിയോ പങ്കുവച്ചാണ് താരം ജിമ്മില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ച് പറയുന്നത്.
രാത്രി ജിമ്മില്‍ പോയി തനിയെ ഒരു വ്യായാമപരീക്ഷണം നടത്തുന്നതിനിടയിലാണ് അരുണ്‍ വിജയ് തലകീഴായി മറിഞ്ഞു വീണത്. ആ വീഴ്ച്ചയിലൂടെ താനൊരു പാഠം പഠിച്ചുവെന്നും താരം പറഞ്ഞു. തന്റെ രണ്ട് കാലും വീര്‍ത്തെന്നും ദൈവാനുഗ്രഹത്താല്‍ തലയ്ക്കു പരിക്കൊന്നും പറ്റിയില്ലെന്നും ഇങ്ങനെ ഒരിക്കലും ചെയ്യരുതെന്നും അദ്ദേഹം പറയുന്നു. അതു പോലെ വര്‍ക്ക് ഔട്ട് ചെയ്യും മുമ്പ് യന്ത്രങ്ങള്‍ നല്ലതുപോലെ പരിശോധിക്കണമെന്നും ഒരു ട്രെയ്നറോ സഹായിയോ ഇല്ലാതെ ഒരിക്കലും വര്‍ക്ക് ഔട്ട് ചെയ്യരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു.
അരുണ്‍ വിജയ് യുടെ കുറിപ്പ് :
https://www.instagram.com/p/CAOd2jhhyYV/?utm_source=ig_embed
ഇതൊരിക്കലും ചെയ്യരുത്. വര്‍ക്ക് ഔട്ട് ചെയ്യും മുമ്പ് യന്ത്രങ്ങള്‍ നല്ലതുപോലെ പരിശോധിക്കണം. അതു ചെയ്തില്ല. അങ്ങനെ വീണതാണ്. ആ വീഴ്ച്ചയില്‍ എന്റെ രണ്ട് കാല്‍മുട്ടുകളും വീര്‍ത്തിരുന്നു. ദൈവാനുഗ്രഹത്താല്‍ തലയ്ക്കു പരിക്കൊന്നും പറ്റിയില്ല. അതോടെ ഞാനൊരു പാഠം പഠിച്ചു. ഒരു ട്രെയ്നറോ സഹായിയോ ഇല്ലാതെ ഒരിക്കലും വര്‍ക്ക് ഔട്ട് ചെയ്യരുത്.
Post Your Comments