മലയാള സിനിമയില്‍ പതിവ് നായിക മുഖങ്ങളില്‍ നിന്ന് മാറി വേറിട്ട അഭിനയ ചാതുര്യം നിറച്ച് ‘അയ്യപ്പനും കോശി’യില്‍ നിറഞ്ഞു നിന്ന നായികയായിരുന്നു ഗൗരി നന്ദ. സിനിമയില്‍ വന്നിട്ട് പത്ത് വര്‍ഷമായെങ്കിലും എണ്ണത്തില്‍ വളരെ കുറവ് സിനിമകള്‍ ചെയ്ത ഗൗരി നന്ദ തനിക്ക് മുന്‍പ് നഷ്ടമായ ഒരു വലിയ സിനിമയെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. ആ കഥാപാത്രത്തിന് വേണ്ടി പരിശ്രമിച്ചിട്ടും അവസാന നിമിഷമാണ് താന്‍ ആ സിനിമയുടെ ഭാഗമല്ലെന്ന് മനസിലായതെന്നും ഗൗരി നന്ദ ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
“ആദ്യ സിനിമയില്‍ തന്നെ നായികയാകുമ്പോള്‍ സ്വാഭാവികമായും വലിയ പ്രതീക്ഷയായിരിക്കുമല്ലോ! ഞാന്‍ കരുതിയത് തുടരെ നല്ല കഥാപാത്രങ്ങള്‍ കിട്ടുമെന്നാണ്. പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ കഥകള്‍ നിരവധി കേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷെ ഇത് ചെയ്‌താല്‍ നന്നാവും എന്ന് തോന്നുന്ന ഒരു കഥാപാത്രം പോലും ഉണ്ടായിരുന്നില്ല. പണ്ട് വലിയൊരു ചിത്രത്തിന്റെ ഭാഗമാകാനായി അവസരം വന്നു. നല്ല പോലെ ഹാര്‍ഡ് വര്‍ക്കും ഹോം വര്‍ക്കും വേണ്ട സിനിമ. തയ്യാറെടുപ്പുകള്‍ എല്ലാം കഴിഞ്ഞപ്പോഴാണ് അറിയുന്നത്. ആ ചിത്രത്തില്‍ ഞാനില്ല. സത്യത്തില്‍ ഉള്ളു നിറഞ്ഞു ചിരിക്കുന്നത് കണ്ണമ്മയെ ജനങ്ങള്‍ ഏറ്റെടുത്തപ്പോഴാണ്”.
Post Your Comments