ലോക്ക്ഡൗണിനെ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചു കിടക്കുന്നതിനാല്‍ സിനിമകള്‍ ഒന്നും തന്നെ റിലീസ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇതിനിടെയാണ് പല നിര്‍മാതാക്കളും സിനിമ പ്രവര്‍ത്തകരും ഒടിടി റിലീസ് ചെയ്യാനൊരുങ്ങുന്നത്. തിയേറ്റര്‍ എത്തിക്കാതെ നേരിട്ട് ഓണ്‍ലൈന്‍ റിലീസ് ചെയ്യാനായി പലരും മുന്നോട്ടു വരുന്നുണ്ട്. അത്തരത്തില്‍ മലയാളത്തില്‍ നിന്നും ഒടിടി റിലീസ് പ്രഖ്യാപിച്ച സിനിമാണ് ജയസൂര്യ കേന്ദേര കഥാപാത്രമായി എത്തുന്ന സൂഫിയും സുജാതയും. തുടര്‍ന്ന് ജയസൂര്യയുടെയും നിര്‍മാതാവായ വിജയ് ബാബുവിന്റെയും സിനിമകള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കേണ്ട എന്ന തീരുമാനത്തിലാണ് തിയേറ്റര്‍ ഉടമകള്‍.
തുടര്‍ന്ന് നിരവധി പേരാണ് ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. ഇപ്പോള്‍ ഇതാ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും രംഗത്തെത്തിയിരിക്കുകയാണ്. ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ എന്നാണ് അദ്ദേഹം പറയുന്നത്. തങ്ങളുടെ സിനിമകള്‍ എവിടെ പ്രദര്ശിപ്പിക്കണമെന്നു നിര്‍മാതാക്കളും ഏതു സിനിമ പ്രദര്ശിപ്പിക്കണമെന്നു തീയേറ്റേഴ്സും തീരുമാനിക്കട്ടെ. ഇനി അതെങ്ങനെ എവിടെ എപ്പോള്‍ കാണണമെന്ന് തീരുമാനിക്കാനുള്ള അവകാശം കാഴ്ചക്കാരനുമുണ്ടെന്നും അദ്ദേഹം പറയുന്നു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
തങ്ങളുടെ സിനിമകള്‍ എവിടെ പ്രദര്ശിപ്പിക്കണമെന്നു നിര്‍മാതാക്കളും ഏതു സിനിമ പ്രദര്ശിപ്പിക്കണമെന്നു തീയേറ്റേഴ്സും തീരുമാനിക്കട്ടെ. ഇനി അതെങ്ങനെ എവിടെ എപ്പോള്‍ കാണണമെന്ന് തീരുമാനിക്കാനുള്ള അവകാശം കാഴ്ചക്കാരനുമുണ്ട്.
നിലവില്‍ എട്ടും പത്തും മാസം റിലീസിന് കാത്തിരിക്കുക എല്ലാവര്ക്കും ഒരു പോലെ പ്രായോഗികമല്ല എന്നുള്ളത് പരമമായ സത്യം മാത്രം.
ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ എന്നൊരഭിപ്രായം കൂടിയുണ്ട്
Post Your Comments