ലോകം മുഴുവന്‍ കോവിഡ് ഭീതിയിലാണ്. കൊറോണ വൈറസ് വ്യാപനത്തിന്റെ ഘട്ടത്തില്‍ മിക്ക രാജ്യങ്ങളും ലോക് ഡൌണ്‍ നടപ്പിലാക്കിക്കഴിഞ്ഞു. ഇതോടെ സിനിമ വ്യവസായവും പ്രതിസന്ധിയിലാണ്. തകര്‍ച്ചയില്‍ നിന്ന് കരകയറാനായി മലയാളത്തിലുള്‍പ്പെടെ ഓണ്‍ലൈന്‍ റിലീസുകള്‍ സംഭവിക്കുകയാണ്. തകര്‍ന്ന തീയേറ്റര്‍ വ്യവസായത്തിന് താങ്ങാവാന്‍ പുതിയ വഴിയുമായി രംഗത്ത് വന്നിരിക്കുയാണ് വോക്‌സ് സിനിമാസ്.
സിനിമാ പ്രേമികള്‍ക്ക് സ്വന്തം വാഹനങ്ങള്‍ക്കുള്ളിലിരുന്ന് വലിയ സ്‌ക്രീനില്‍ സിനിമ കാണാനുള്ള അവസരമൊരുക്കുകയാണ് കമ്ബനി. ദുബൈ എമിറേറ്റ്‌സ് മാളിന്റെ റൂഫ് ടോപ്പിലാണ് പുതിയ ഡ്രൈവ് ഇന്‍ തീയറ്റര്‍ ഒരുക്കുന്നത്.
രാത്രി 7.30നാണ് ഷോ. രണ്ട് പേര്‍ക്ക് ഒരു വാഹനത്തിലിരുന്ന് സിനിമ കാണാന്‍ 180 ദിര്‍ഹവും നികുതിയും നല്‍കണം. മൂന്നിനും 12നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കും 60 വയസ് കഴിഞ്ഞവര്‍ക്കും പ്രവേശനമില്ല.
വോക്‌സ് സിനിമാസിന്റെ മൊബൈല്‍ ആപ്പ് വഴിയും വെബ്‌സൈറ്റ് വഴിയും ടിക്കറ്റുകള്‍ ലഭിക്കും. ഓണ്‍ലൈന്‍ ടിക്കറ്റിലെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് പ്രവേശനം.
Post Your Comments