CinemaGeneralMollywoodNEWSUncategorized

കൂടുതല്‍ അറിയണം എന്നുള്ള ആഗ്രഹം അത് തന്നെയാണ് പത്മപ്രിയയുടെ ബലഹീനതയും : സംവിധായകന്‍ സിദ്ധിഖ്

ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ മനസിലാക്കുന്നത് ശരിയല്ല. കുറച്ചൊക്കെ നമ്മള്‍ അനുഭവത്തില്‍ നിന്ന് പഠിച്ചെടുക്കുകയാണ് വേണ്ടത്

സ്ത്രീ കഥാപാത്രങ്ങള്‍ക്ക് തന്റെ സിനിമയില്‍ എന്നും പ്രാധാന്യം നല്‍കിയിട്ടുള്ള സിദ്ധിഖ് തന്റെ ‘ലേഡീസ് &ജെന്റില്‍മാന്‍’ എന്ന സിനിമയില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ച പത്മപ്രിയ എന്ന നായികയുടെ ശക്തിയും ദുര്‍ബലതയും എന്തെന്ന് വ്യക്തമാക്കുകയാണ്.

എല്ലാ കാര്യങ്ങളും അറിയാനുള്ള ഒരു ശ്രമം പത്മപ്രിയയിലുണ്ട് അതാണ്‌ പത്മപ്രിയ എന്ന നടിയെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട്‌ നിര്‍ത്തുന്നത്. പത്മപ്രിയയുടെ ബലഹീനത എന്തെന്ന് ചോദിച്ചാലും ഇത് തന്നെയാണ്. കൂടുതല്‍ എന്തെന്ന് അറിയാന്‍ വേണ്ടിയിട്ടുള്ള ഒരു ആഗ്രഹം. അത്രയും ഒരാള്‍ക്ക് ആവശ്യമില്ല. ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ മനസിലാക്കുന്നത് ശരിയല്ല. കുറച്ചൊക്കെ നമ്മള്‍ അനുഭവത്തില്‍ നിന്ന് പഠിച്ചെടുക്കുകയാണ് വേണ്ടത്. പത്മപ്രിയയെക്കുറിച്ച് സിദ്ധിഖ് പറയുന്നു

സിദ്ധിഖ് സംവിധാനം ചെയ്തിട്ടുള്ള എല്ലാ സിനിമകളിലും പുരുഷ കഥാപാത്രങ്ങള്‍ പോലെ സ്ത്രീ കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യമുണ്ടായിരുന്നു. ഹിറ്റ്ലര്‍, ഫ്രണ്ട്സ്, ക്രോണിക് ബാച്ച്ലര്‍, ബോഡി ഗാര്‍ഡ്, ലേഡീസ്&ജെന്റില്‍മാന്‍ തുടങ്ങിയ സിദ്ധിഖ് ചിത്രങ്ങളിലൊക്കെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് വലിയ പ്രധാന്യമുണ്ടായിരുന്നു. മമ്ത മോഹന്‍ ദാസ്, മീര ജാസ്മിന്‍, പത്മപ്രിയ. മിത്ര കുര്യന്‍ തുടങ്ങിയ നാല് നായികമാരായിരുന്നു മോഹന്‍ലാല്‍ സിദ്ധിഖ് ചിത്രമായ ലേഡീസ് ലേഡീസ് &ജെന്റില്‍മാനില അഭിനയിച്ചത്.2013-ല്‍ പുറത്തിറങ്ങിയ ചിത്രം വേണ്ടത്ര വിജയം നേടിയിരുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button