
നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് ഭാമ. നാട്ടിന് പുറത്തുകാരി സുന്ദരി എന്നീ രീതികളിലുള്ള റോളുകളായിരുന്നു താരത്തിന് മലയാളത്തില്‍. പിന്നീട് മലയാളത്തില്‍ നിന്നും അന്യഭാഷാ ചിത്രങ്ങളില്‍ ഗ്ലാമര്‍ വേഷങ്ങളിലും താരം തിളങ്ങി. എങ്കിലും മലയാളികള്‍ക്ക് ഭാമയെ നാട്ടിന്പുറത്തുകാരി സുന്ദരിയായി കാണാനായിരുന്നു ഇഷ്ടം. എന്നാല്‍ അധികം വൈകാതെ തന്നെ കുടുംബ സുഹൃത്തായ അരുണ്‍ ജഗദ്ദീഷിനെ താരം വിവാഹം ചെയ്തു.
തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ ഷൂട്ടിംഗ് സെറ്റില്‍ മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് ഭാമ സംവിധായകന്റെ കരണത്തടിച്ചു എന്ന സംഭവം ചലച്ചിത്ര രംഗത്ത് ചൂടു പിടിച്ച വാര്‍ത്തയായിരിക്കുകയാണ്. എന്നാല്‍ താരത്തിനെതിരെ ആരോപണങ്ങള്‍ രൂക്ഷമായി ഉയര്‍ന്ന സാഹചര്യത്തില്‍ വിശദീകരണവുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ഈ സംഭവം ഭാമ നിഷേധിക്കുകയാണ് ഉണ്ടായിരിക്കുന്നത്. ഒരു കന്നഡ സിനിമയുടെ ചിത്രീകരണവേളയിലാണ് സംഭവം നടന്നത്. ചിത്രീകരണത്തിനായി സിംലയില്‍ എത്തിയ താരം നടക്കാനിറങ്ങിയതിനിടയില്‍ ആരോ ദേഹത്ത് തട്ടിയതായി അനുഭവപ്പെട്ടുവെന്നും ഉടനെ എന്താടാ നീ കാണിച്ചതെന്ന് പറഞ്ഞ് കരണക്കുറ്റി നോക്കി രണ്ടെണ്ണം കൊടുക്കുകയും ബഹളവും വക്കുകയും ചെയ്തെന്നു ഭാമ പറയുന്നു. അതു കേട്ട് സംവിധായകനും ക്യാമറാമാനും എല്ലാം ഓടിയെത്തുകയായിരുന്നുവെന്നും അല്ലാതെ സംവിധായകന് എന്നോട് മോശമായി പെരുമാറുകയോ ഞാന്‍ അദ്ദേഹത്തെ അടിക്കുകയോ ചെയ്തിട്ടില്ല ഭാമ പറഞ്ഞു. അതേസമയം തിരക്കേറിയ സ്ഥലമായതിനാല്‍ സംഭവിച്ചു പോയ ഒരു തെറ്റായിരുന്നുവെന്ന് താരം കൂട്ടിച്ചേര്‍ത്തു.
Post Your Comments