
ബാലതാരമായി എത്തി താരറാണിയായി മാറിയ നടിയാണ് മീന. മലയാളത്തിലും തമിഴിലും ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ മീന ഈ ലോക്ഡൌണില് പഴയകാല ഓര്‍മ്മകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയാണ്.
ബോളിവുഡ് നടന് ഹൃത്വിക് റോഷനെ കണ്ടുമുട്ടിയ ദിവസത്തെക്കുറിച്ചുളളതായിരുന്നു മീനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
“എന്റെ ഹൃദയം തകര്‍ന്ന ദിവസം. ബെംഗളൂരുവില്‍ അദ്ദേഹത്തിന്റെ വിവാഹാനന്തര ഒത്തുചേരലിനിടെ എന്റെ എക്കാലത്തെയും പ്രിയങ്കരനായ നടനെ കണ്ടുമുട്ടി” എന്ന ക്യാപ്ഷനോടെയാണ് മീന ഹൃത്വിക്കിനൊപ്പമുളള ചിത്രം പങ്കുവച്ചത്.
Post Your Comments