മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഇന്ത്യന്‍ സിനിമയില്‍ തന്നെ മികച്ച അഭിനേതാക്കളില്‍ ഒരാളായ നടനവിസ്മയമാണ് മമ്മൂട്ടി. താരത്തെ കുറിച്ച് പലരും പറയാറുള്ളത് മുന്കോപി ,ജാഡക്കാരന്‍, എല്ലാരോടും ഒന്നും മിണ്ടില്ല, ചിരിക്കില്ല എന്നെല്ലാമാണ്. എന്നാല്‍ താരത്തെ അടുത്തറിയുന്നവര്‍ പറയും അതെല്ലാം ആളുകള്‍ ചുമ്മാ പറയുന്നതാണെന്ന്. ഇപ്പോള്‍ ഇതാ അത്തരത്തില്‍ മമ്മൂട്ടി എന്ന വ്യക്തിയെ കൂടുതല്‍ മനസിലാക്കി തരുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ശ്രീജിത്ത് എന്ന യുവാവിന്റെ അനുഭവകുറിപ്പാണിത്.
ലോക്ഡൗണില്‍ നടന് മമ്മൂട്ടിയുടെ വീട്ടില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്യാനെത്തിയ ശ്രീജിത്ത് എന്ന യുവാവ് പങ്കുവെച്ച അനുഭവ കുറിപ്പാണ് വൈറലാകുന്നത്. മുന്കോപക്കാരന്, ജാഡക്കാരന്‍ എന്നിങ്ങനെ പലരും പറഞ്ഞു നടന്ന് കേട്ടരുന്നതെല്ലാം തകര്‍ന്ന് ഇല്ലാതായി എന്നാണ് യുവാവ് പറയുന്നത്. ലോക് ഡൗണ്‍ കാലത്തേ നീണ്ട ഒരു മാസത്തെ വീട്ടിലിരിപ്പും കഴിഞ്ഞ് തിരികെ വെള്ളിയാഴ്ച ജോലിയില്‍ പ്രവേശിച്ച് തിരികെ വീട്ടിലെത്തിയപ്പോള്‍ നാളെ മമ്മൂട്ടി സാറിന്റ വീട്ടിലാണ് പണി എന്നു പറഞ്ഞ് കമ്പനിയില്‍ നിന്നു കോള്‍ വന്നു. തുടര്‍ന്ന് പണിക്ക് പോയി എല്ലാം കഴിഞ്ഞ് ഇറങ്ങാന്‍ നേരത്ത് മമ്മൂക്കയുടെ വീട്ടിലെ സ്റ്റാഫ് വന്ന് പോവരൂത് സര് കാണണം എന്ന് പറഞ്ഞു. പിന്നീട് നിണ്ട കാത്തിരിപ്പിനൊടുവില്‍ അദ്ദേഹത്തെ കണ്ടതും അദ്ദേഹവുമായി സംസാരിച്ചതുമാണ് കുറിപ്പില്‍ പറയുന്നത്.
പിന്നീട് തന്റെ അനിയന് കടുത്ത മമ്മൂക്ക ആരാധകനാണെന്നു പറയുകയും ഓട്ടോഗ്രാഫ് ചോദിക്കുകയും ചെയ്തു ശ്രീജിത്ത്. ഒടുവില്‍ ഓട്ടോഗ്രാഫും വാങ്ങി ഒരു നന്ദിയും യാത്രയും പറഞ്ഞിറങ്ങുമ്പോള്‍ മമ്മൂക്ക പറഞ്ഞു ‘ഈ കോവിഡും ബഹളവുമൊക്കെ കഴിഞ്ഞ് നീ അവനുമായിട്ട് വാ നമ്മുക്ക് ഫോട്ടോ എടുത്തേക്കാം’ എന്ന്. ഇതിലും വലുതായി എന്താ വേണ്ടതെന്ന് ശ്രീജിത്ത് പറയുന്നു.
ശ്രീജിത്ത് എം ജിത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
An Autograph
ആദ്യമായി മമ്മുട്ടി എന്ന മഹാനടനെ നേരില്‍ കണ്ട ഒരു അനുഭവ കുറിപ്പ് മാത്രമാണിത്??. ആ ഒരു excitment ല്‍ കുത്തി കുറിച്ചതാണ് തെറ്റുകുറ്റങ്ങള്‍ പൊറുക്കുക ..??.
ഈ ലോക് ഡൗണ്‍ കാലത്തേ നീണ്ട ഒരു മാസ ത്തെ വീട്ടിലിരിപ്പും കഴിഞ്ഞ് തിരികെ വെള്ളിയാഴ്ച യാണ് ജോലിയില്‍ പ്രവേശിച്ചത്??.തിരിച്ച് വീട്ടില്‍ എത്തിക്കഴിഞ്ഞാണ് കമ്പനില് നിന്നും വിളിച്ചത്..??
‘ഡാ നാളെ മമ്മുട്ടി സാറിന്റെ വീട്ടില്‍ ആണ് wrk.. രാവിലെ 9 ന് എത്തണം..അതാരുന്നു Call.രാവിലെ 9 ന് തന്നെ എത്തി ..gate തുറന്ന് അകത്ത് കേറി മുറ്റം നിറയെ കാറുകള്‍ ആണ് Benz, Por che, BMW, Landrover അങ്ങനെ ഒരു നീണ്ട നിര തന്നെ ഉണ്ട്??.ഞങ്ങളുടെ വര്‍ക്കിന്റ ഫൈനല്‍ സ്റ്റേജ് ടെസ്റ്റിങ്ങിനം മറ്റു മായിട്ടാണ് , പോയത് വര്‍ക്ക് കഴിഞ്ഞു .. പോരാനിറങ്ങിയപ്പോള്‍ അവിടുത്തെ സ്റ്റാഫ് വന്നു പറഞ്ഞു ” പോവരൂത് സര് കാണണം എന്ന് പറഞ്ഞു’ എന്ന്… ??
ദൈവമേ എന്താവും എന്ന് ആലോചിച്ച് കിളി പോയി നിന്ന് കുറച്ച് നേരം??.. പോരാത്തതിനു സര് ഇന്നു കുറച്ച് ചൂടില്‍ ആണെന്ന് രാവിലെ അവിടെ ആരോ പറയുന്നതും കേട്ടു.. ??ഇതിനു മുന്‍പ് അവിടെ ചെന്നപ്പോള്‍ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ അടുത്ത് സംസാരിചിരുന്നില്ല… ആ ഒരു പേടി മനസില്‍ കേറികുടി..????
ഞാന്‍ എന്റെ Senior നെ വിളിച്ചു situation പറഞ്ഞു..’നീ ആ മനസിലേ Bilal നേം മന്നാഡിയാരേ യും ഒക്കെ മാറ്റി രാപകലിലെ കൃഷ്ണനേം കാഴ്ചയിലെ മാധവനേം ഒക്കെ മനസ്സില്‍ വിച്ചാരിച്ചോ..???? നിന്നേ കൊണ്ട് പററും … നിന്നെ കൊണ്ടേ പറ്റു..’ ഇതാരുന്ന് മറുപടി…???? ചെറുതല്ലാത്ത ഒരു Confidence അതിന്ന് കിട്ടില്ല എന്ന് പറയാനാവില്ല…?? പിന്നെ പണ്ട് അദ്ദേഹത്തെ കാണുവാന്‍ Shooting നടക്കുന്നിടങ്ങളില്‍ ഒക്കെ ചെന്ന് ഒരു നോക്ക് കാണാന്‍ പോലും പറ്റാതിരുന്ന ആ അവസ്ഥയെയും അപ്പോഴത്തെ വിഷമത്തേയും ഒക്കെ ഓര്‍ത്തു??.
എല്ലാവര്‍ക്കം അങ്ങനെ കിട്ടുന്ന ഒരവസരവും അല്ലല്ലോ… അതും ഇത്രേം അടുത്ത്.. അവസരം ഉപയോഗിക്ക തന്നെ …?? ശരി, ഞാന്‍ അവിടുത്തെ ഒരാളോട് ഒപ്പം വീട്ടിലേക്ക് ചെന്നു… വാതില്ക്കല് തന്നെ സാനിറ്റേസര്‍ വച്ചിരുന്നു കൈ വ്യത്തിയാക്കി ..?? മാസ്ക്ക് വച്ച് ,ഞാന്‍ വീടിനു മുമ്പില്‍ ഇരുന്നു… ആദ്യം മാഡം വന്ന് സാര്‍ ഇപ്പോ വരും എന്ന് പറഞ്ഞു,സംസാരിച്ചു.. ??
അതിനിടക്ക് പെട്ടെന്നാരുന്നു സാറിന്റെ entry വെള്ളമുണ്ട് റോസ് ഷര്‍ട്ട് with Black Frame Plain കണ്ണട … ഞാന്‍ നോക്കി നിന്നു പോയി ശരിക്കും .. ??എന്തൊ പറഞ്ഞ് കൊണ്ടാരുന്നു സറിന്റെ വരവ് ‘ഇതിലും add ഓ’ ..google addനേ പറ്റിയാരുന്നു.. എന്റെ മുഖത്തേക്ക് ഒന്ന് നോക്കി ആ ബഹളം, എന്നൊടല്ല എന്ന മട്ടില്‍..??
ഞാന്‍ ഒരു gudmg പറഞ്ഞു,സാര്‍ എന്നോട് ഇരിക്കാനും …??
അവിടെ ഞങ്ങളുടെ work നടക്കുന്നു എന്ന് അറിഞ്ഞത് മുതല്‍ അദ്ദേഹത്തെ കാണേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു.. ??
ഇത്ര പെട്ടെന്നാവും എന്ന് കരുതിയതല്ല ..??
ഞങ്ങളുടെ System ത്തെ പറ്റിയുള്ള കാര്യങ്ങള്‍ അറിയുവാനാണ് എന്നെ വിളിപ്പിച്ചത് എന്ന് അദ്ദേഹം പറഞ്ഞു…??
Renewable energy യെ പറ്റിയും ഈ കാലത്ത് അതിന്റെ ആവശ്യകതയേ പറ്റിയും അദ്ദേഹം ഒരു പാട് സംസാരിച്ചു.. ??
പിന്നീടത് Tesla കാറുകളിലേക്കും വിദേശ രാജ്യങ്ങളില്‍ അദ്ദേ ഹം കണ്ടതും അറിഞ്ഞതും ആയ ആധുനിക Technology കളിലേക്കും.. എന്തിന് കോറോണ യെപ്പറ്റി വരെ ആയി… അദ്ദേഹം പറഞ്ഞ ഓരോ വിഷയങ്ങളിലും അദ്ദേഹത്തിനുള്ള ജ്ഞാനം വളരെ അധികം എന്നെ അത്ഭുതപ്പെടുത്തി??????…
തൊട്ട് മുന്‍പ് വരെ, പലരും പറഞ്ഞിട്ടുള്ള മുന്‍ധാരണകളായിരുന്ന.. ‘മുന്കോപി ,ജാഡക്കാരന്‍, എല്ലാരോടും ഒന്നും മിണ്ടില്ല, ചിരിക്കില്ല’ അങ്ങനെ പലതും എന്റെ മനസ്സിലും ഉണ്ടായിരുന്നു.. ??
എന്നാല്‍ ഞാന്‍ കണ്ട മമ്മൂക്ക ഇങ്ങനൊന്നും മല്ല കേട്ടോ…??
തന്റെ മുന്നിലെത്തുന്ന ഏതൊരാളെയും ഒരു പോലെ കാണുകയും ,നമ്മളോട് ഓരോ കാര്യങ്ങള്‍ ചോദിക്കുകയും നമ്മള് പറയുന്നത് ക്ഷമയോടെ കേള്‍ക്കുകയും .. ഓരോ വാക്കിലും ഉള്ള ആ കരുതലും സ്നേഹവും ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്??????…
ഏകദേശം ഒരു മണിക്കറോളം ഏതാണ്ട് ഒരു സിനിമയുടെ interval ഓളം അദ്ദേഹത്തോട് സംസാരിച്ചു..??
പേടിച് കേറിച്ചെന്ന എന്റെ Confidence level.. തന്നെ മാറ്റിയ ജീവിതത്തില്ലേ തന്നെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍…??????.
അദ്ദേഹം എന്നെയും ഞങ്ങളുടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെയും അഭിനന്ദിച്ചു..??????
എനിക്ക് ശരിക്കും സന്താഷമായി ??..
ഇത്ര നേരം ഞാന്‍ കാര്യങ്ങള്‍ സംസാരിച്ചത് എന്റെ കേള്‍വിക്കാരനായത് ലോകം കണ്ട മഹാനടന് ആണ്.. നമ്മുടെ സ്വന്തം മമ്മുക്ക ആണ്.. ????????
ഞാനിറങ്ങാന്‍ തുടങ്ങിയപ്പോള്‍ വീട്ടിലെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു… ??
പിന്നെ നടന്നത് ഒരു dejau ആണ്.. ??
എന്റെ അനിയന് ശ്രീകാന്ത് തലക്ക് പിടിച്ച ഒരു മമ്മുട്ടി ആരാധകനാണ് .. ??എന്നെങ്കിലും ഇതുപോലൊരു Secene ഉണ്ടാവും എന്നും അന്ന് അദ്ദേഹത്തെ ക്കാണിക്കുവാന്‍ അവന്റെ കുറച്ച് Photos ,എന്റെ Mobile ല്‍ കരുതി വച്ചിരുന്നു, മനസ്സില്‍ ഒരു പാട് വട്ടം ആലോചിച്ചും പറഞ്ഞും തഴമ്പിച്ച സീന്‍ …??
പൗലോ കൊയ്ലോ പറഞ്ഞ പോലെ… ‘നാം ശക്തമായി എന്തെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ ഈ ലോകവും സകല ജീവജാലങ്ങളും അത് സാധ്യമാക്കുവാന്‍ നമ്മുടെ കൂടെ നില്ക്കും..’??????
ഞാന്‍ ചോദിച്ചു ..’എനിക്കൊരു Autograph തരുമോ മമ്മുക്ക, അനുജന് വലിയൊരു ആരാധകനാണ്’ ,ഞാന്‍ അവന്റെ ഫോട്ടോയും കാണിച്ചു കൊടുത്തു.. അദ്ദേഹം ചിരിച്ചു.. ‘ആഹാ ഇവന് എന്ത് ചെയ്യുന്നു’? എന്നോരു മറുപടിയും..?? ഞാന്‍ മറുപടി പറഞ്ഞ് ,അപ്പോഴേക്കും എന്റെ ഡയറി കൊടുത്തു, എന്റേ ഡയറിയില്‍ ഏപ്പോഴും ഉണ്ടാവാറുള്ള പേന അന്നേരം കാണുന്നില്ല, അദ്ദേഹം സ്വന്തം പേന പറഞ്ഞെടുപ്പിച്ചു … എന്നിട്ട് ചോദിച്ചു ‘അവന്റെ പേര് എന്താ?’ ഞാന്‍ പേരു പറഞ്ഞു… അദ്ദേഹം ഒരു ചെറു ചിരിയോടെ സ്നേഹാന്വേഷണങ്ങള്‍ കുറിച്ചു..
Dear Sreekanth
with love
Mammootty..??
അദേഹം വിച്ചാരിച്ചിട്ടുണ്ടാവുമോ ഒരു
Selfie ക്കും ഒരു Photo യ്ക്കും പുറകേ Q നില്ക്കുന്ന ഈ കാലത്ത് Autograph:.!????
എന്തായാലും കോവിഡ് കാലമലേ variety പിടിച്ചെക്കാന്ന് വച്ചു.??
അതിലും എന്നെ വിസ്മയിപ്പിച്ചത് ഇനി നടന്നതാണ് : ഞാന്‍ ഒരു നന്ദിയും യാത്രയും പറഞ്ഞിറങ്ങുമ്പോള്‍ മമ്മൂക്ക പറഞ്ഞു ‘ഈ കോവിഡും ബഹളവുംക്കെ കഴിഞ്ഞ് നീ അവനുമായിട്ട് വാ നമ്മുക്ക് Photo എടുത്തേക്കാം’ എന്ന് ഇതിലും വലുതായി എന്താ വേണ്ടത്???? … ‘ശരി മമ്മൂക്ക’ എന്ന് പറഞ്ഞ് മനസ്സ് നിറയെ സന്തോഷത്തോടെ ഞാന്‍ അവിടുന്നിറങ്ങി…????
ശരിക്കും അവനടങ്ങുന്ന ആരാധകരുടെ ആവേശവും ഊര്‍ജവും അവരില്‍ നിറയ്ക്കുന്നത് ,.ദിനംതോറും അത് അളവറ്റതായി വളരുന്നതും .. ഓരോ മമ്മുട്ടി സിനിമയ്ക്കു വേണ്ടിയും കാത്തിരുന്ന് ഓരോ സീനും കൈയടിച്ചും ആര്‍പ്പുവിളിച്ചും ‘സ്നേഹത്തോടെ ‘മമ്മുക്ക… മമ്മുക്ക’.. വിളി കളോടെ സ്വികരിക്കുന്നതും .. കാരണം മനസ്സില്‍ എന്നും നന്മ മാത്രം സൂക്ഷിക്കുന്ന നമ്മുടെ സ്വന്തം ആ വൈക്കത്തുക്കാരന്റെ ഓരോരുത്തരോടും ഉള്ള സ്നേഹവും കരുതലും ആണ്…??
ഇനിയും ആടാത്ത ഒരു പാട് പകര്‍ന്നാട്ടങ്ങള്‍ക്കായി കാത്തിരിക്കുന്നു..??????
നമുക്ക് ചുറ്റിനും ഉള്ള നാം അറിയുന്ന ഒരു പാട് ആളുകള്‍ക്ക് ഇതിലും മനോഹരമായ ഒരു പാട് അനുഭവങ്ങള്‍ ഉണ്ടാവാം.. എന്നാലും എനിക്കെന്റെത് എന്നും വളരെ Special ആണ്..
ദശാബ്ദങ്ങളായി നാം വെള്ളിത്തിരയില്‍ കണ്ടും ആരാധിച്ചും പോന്ന ഈ നടനവിസ്മയത്തെ ഒന്നു കാണാന്‍ കൊതിക്കാത്ത മലയാളികള്‍ ഉണ്ടാവില …?? എന്നെ പോലെ ഒരു സാധാരണക്കാരനു ആ കാഴ്ച്ച നല്കിയ സന്തോഷം മനസ്സില്‍ എന്നും മായാതെ തന്നെ നില്ക്കും..????
ഒരു പാട് വലിയ ആഗ്രഹങ്ങളും അവ ഒരു നാള് നമ്മളെ തേടി എത്തും എന്ന് വിശ്വസവും ആയി മുന്നോട്ട് പോവുന്ന ഓരോ ആളുകള്‍ക്കും ഇതൊരു പ്രചോദനമാവട്ടെ.. എന്ന് പ്രത്യാശിക്കുന്നു????
നിങ്ങളുടെ ആഗ്രഹങ്ങളും സാധിക്കപ്പെടട്ടെ… God bless ??
ജീവിതത്തിലേ ഒരിക്കലും മറക്കാത്ത ഒരു ദിനം സമ്മാനിച്ച സ്വന്തം മമ്മൂക്ക ഒരു പാട് നന്ദി .
Post Your Comments