മമ്മൂട്ടിയുടെ നായികയായി തിളങ്ങിയ അന്യഭാഷാ നായികമാര്‍ നിരവധിയാണ്. കന്നഡ സിനിമയിലെ സൂപ്പര്‍ താര ഹീറോയിന്‍ മാലശ്രീക്കും ഒരു മമ്മൂട്ടി സിനിമയില്‍ അഭിനയിക്കാന്‍ ഓഫര്‍ വന്നിരുന്നു. 1996-ല്‍ പുറത്തിറങ്ങിയ കമല്‍ ചിത്രം ‘അഴകിയ രാവണനില്‍’ മമ്മൂട്ടിയുടെ നായികയായി ആദ്യം തീരുമാനിച്ചത് കന്നഡ ഹീറോയിന്‍ മാലശ്രീയെയായിരുന്നു. ഫോട്ടോ കണ്ട ശേഷമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ മാലശ്രീയെ മമ്മൂട്ടിയുടെ പുതിയ സിനിമയിലേക്ക് ബുക്ക് ചെയ്തത്. പക്ഷെ താരം നേരിട്ടെത്തിയപ്പോള്‍ സംവിധായകന് ഉള്‍പ്പടെയുള്ളവര്‍ക്ക് കന്നഡ സൂപ്പര്‍ താരത്തിന്റെ ലുക്ക് ഇഷ്ടമായില്ല.
മമ്മൂട്ടിക്ക് ചേരും വിധമുള്ള ഗ്ലാമര്‍ താരത്തിനുണ്ടെങ്കിലും അഴകിയ രാവണനിലെ അനുരാധ എന്ന നാടന്‍ പെണ്‍കുട്ടിയുടെ വേഷം ചെയ്യാന്‍ മാലശ്രീയുടെ മുഖം യോജിക്കുന്നതായിരുന്നില്ല, മാത്രമല്ല മമ്മൂട്ടിയുടെയും ഒരവസരത്തില്‍ ബിജു മേനോന്റെയും നായികയാകണം എന്നുള്ളത് കൊണ്ട് ബിജു മേനോനെക്കാള്‍ പ്രായം തോന്നിയ നായികയെ അഴകിയ രാവണനില്‍ സെലക്റ്റ് ചെയ്തില്ല. പിന്നീട് നടി ഭാനുപ്രിയയാണ് ആ വേഷം ചെയ്തത്.
ശ്രീനിവാസന്‍ രചന നിര്‍വഹിച്ച അഴകിയ രാവണന്‍ ഒരു വിജയ ചിത്രമായിരുന്നു.കൊച്ചിന്‍ ഹനീഫ, രാജന്‍ പി ദേവ്, ശ്രീനിവാസന്‍, ഇന്നസെന്റ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
Post Your Comments