അനില്‍ കപൂറിന്റെ മകളും ബോളിവുഡ് താരറാണിയുമായ നടിയാണ് സോനം കപൂര്‍. ബോളിവുഡ് ചിത്രങ്ങളില്‍ എല്ലാം തന്നെ നിറഞ്ഞു നില്‍ക്കുന്ന ഒരു താരവുമാണ് സോനം കപൂര്‍. ഇപ്പോളിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രവും അതിലെ കുറിപ്പുമാണ് വൈറലാകുന്നത്. ഭര്‍ത്താവും വ്യവസായിയുമായ ആനന്ദ് അഹൂജയെക്കുറിച്ചാണ് താരം തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച ഭര്‍ത്താവിനുള്ള അഭിനന്ദന പോസ്റ്റ് എന്നാണ് തന്റെ പോസ്റ്റിനെ താരം വിശേഷിപ്പിക്കുന്നത്. ‘നിബന്ധനകളില്ലാതെ സ്നേഹിക്കുന്ന, എല്ലാ സമയവും എന്നെ മനസിലാക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച ഭര്‍ത്താവാണ് ആനന്ദ്.
https://www.instagram.com/p/CAKBPC2lh7M/
നിങ്ങളില്ലായിരുന്നുവെങ്കില്‍ ഞാന്‍ എന്ത് ചെയ്തേനെ എന്നറിയില്ല’, എന്നും താരം കുറിപ്പില്‍ പറയുന്നു. ആനന്ദിന്റെ രണ്ട് ചിത്രങ്ങളും കുറിപ്പിനൊപ്പം സോനം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞാന്‍ നിങ്ങളോട് വളരെ നന്ദിയുള്ളവനാണെന്നും കുറിപ്പില്‍ കൂട്ടിചേര്‍ക്കുന്നുണ്ട് സോനം കപൂര്‍.
https://www.instagram.com/p/CAKBZvulKqt/
Post Your Comments